അരിയിൽ രാസവസ്തു; ട്രൈബ്യൂണൽ റിപ്പോർട്ട് തേടി

Mail This Article
×
ന്യൂഡൽഹി ∙ അരിയടക്കമുള്ള ഭക്ഷ്യവസ്തുക്കളിൽ വിഷവസ്തുവായ ആഴ്സനിക്കിന്റെ സാന്നിധ്യം സംബന്ധിച്ച് ദേശീയ ഹരിത ട്രൈബ്യൂണൽ (എൻജിടി) കേന്ദ്ര കൃഷി, പരിസ്ഥിതി മന്ത്രാലയങ്ങളിൽ നിന്നും കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിൽ നിന്നും പ്രതികരണം തേടി. ഇംഗ്ലിഷ് മാധ്യമത്തിൽ പ്രസിദ്ധീകരിച്ച വാർത്തയെത്തുടർന്നാണു സ്വമേധയാ കേസെടുത്തത്. കീടനാശിനികളുടെയും മറ്റും നിയന്ത്രണമില്ലാത്ത ഉപയോഗം മൂലം അരിയിൽ ആഴ്സനിക്കിന്റെ സാന്നിധ്യമുണ്ടാകാമെന്നായിരുന്നു വാർത്ത. സെപ്റ്റംബർ രണ്ടിനു കേസ് വീണ്ടും പരിഗണിക്കും.
English Summary:
Chemicals in rice report sought
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.