ADVERTISEMENT

ന്യൂഡൽഹി ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ജനവിധിയാണിതെന്ന കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖർഗെയുടെ വാക്കുകൾക്ക് ആവേശത്തോടെ കയ്യടിച്ച് സോണിയ ഗാന്ധി. കോൺഗ്രസ് ദേശീയ ആസ്ഥാനത്ത് ഇന്നലെ നടത്തിയ വാർത്താസമ്മേളനത്തിനിടെയായിരുന്നു സോണിയയുടെ കയ്യടി. മോദിക്ക് ഒരവസരം കൂടി നൽകിയാൽ ജനാധിപത്യവും ഭരണഘടനയും ഇല്ലാതാക്കുമെന്നു ജനം തിരിച്ചറിഞ്ഞെന്നും അവർക്കു വേണ്ടിയുള്ള കോൺഗ്രസിന്റെ പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു. 

രാജ്യത്തിന്റെ ഭരണം കയ്യാളാൻ മോദിയെയും അമിത് ഷായെയും വേണ്ട എന്ന് രാജ്യം വ്യക്തമായി പ്രഖ്യാപിച്ചതായി രാഹുൽ ഗാന്ധി പറഞ്ഞു. തിരഞ്ഞെടുപ്പ് ഫലം മോദിക്കുള്ള വലിയ സന്ദേശമാണ്. ഇന്ത്യയുടെ ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കാൻ ജനങ്ങൾ സ്വീകരിച്ച ആദ്യ ചുവടാണു തിരഞ്ഞെടുപ്പ് ഫലം. ഏതെങ്കിലുമൊരു രാഷ്ട്രീയ പാർട്ടിക്കെതിരെയായിരുന്നില്ല കോൺഗ്രസിന്റെ പോരാട്ടം. മോദിയും അമിത് ഷായും നിയന്ത്രിച്ച സർക്കാർ സംവിധാനങ്ങൾക്കെതിരെയാണ് കോൺഗ്രസ് പോരാടിയത്.  ജനങ്ങൾക്കു നൽകിയ വാഗ്ദാനങ്ങൾ കോൺഗ്രസ് നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

English Summary:

Loksabha election result 2024 against Narendra Modi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com