ADVERTISEMENT

ന്യൂഡൽഹി ∙ സർക്കാരുണ്ടാക്കാൻ തൽക്കാലം ശ്രമിക്കേണ്ടെന്ന് ഇന്ത്യാസഖ്യം തീരുമാനിച്ചു. ബിജെപിയെ അധികാരത്തിൽനിന്നു പുറത്താക്കാനുള്ള ഉചിത സമയത്തിനായി ക്ഷമയോടെ കാത്തിരിക്കാനും അതുവരെ ശക്തമായ പ്രതിപക്ഷമായി നിലകൊള്ളാനും കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ ചേർന്ന യോഗത്തിൽ ധാരണയായി.

ബിജെപി ഭരണം വേണ്ടെന്ന ജനങ്ങളുടെ തീരുമാനം നടപ്പാക്കാനുള്ള നടപടികൾ ഉചിത സമയത്തു സ്വീകരിക്കുമെന്നു ഖർഗെ മാധ്യമപ്രവർത്തകരോടു പറഞ്ഞു. ആരു പ്രതിപക്ഷനേതാവാകണമെന്ന കാര്യം യോഗത്തിൽ ചർച്ചയായില്ല. രാഹുൽ ഗാന്ധി പദവി ഏറ്റെടുക്കണമെന്നാണു കോൺഗ്രസിലെ ഭൂരിപക്ഷാഭിപ്രായം.

യോഗത്തിൽ 20 കക്ഷികളിൽ നിന്നുള്ള 33 നേതാക്കൾ പങ്കെടുത്തു. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും ശിവസേന (ഉദ്ധവ് വിഭാഗം) നേതാവ് ഉദ്ധവ് താക്കറെയും പ്രതിനിധികളെയാണ് അയച്ചത്.

English Summary:

In opposition for now says India Alliance; Decided to wait until the right time

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com