ടീം മോദി 72; കേരളത്തിൽനിന്ന് സുരേഷ് ഗോപി, ജോർജ് കുര്യൻ
Mail This Article
ന്യൂഡൽഹി ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള മൂന്നാം മന്ത്രിസഭയിൽ സുരേഷ് ഗോപി, ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ എന്നിവരടക്കം 72 മന്ത്രിമാർ. പ്രധാനമന്ത്രിക്കു പുറമെ, 30 കാബിനറ്റ് മന്ത്രിമാരും സ്വതന്ത്രച്ചമതലയുള്ള 5 സഹമന്ത്രിമാരും 36 സഹമന്ത്രിമാരുമാണു സ്ഥാനമേറ്റത്. കേരളത്തിൽനിന്നുള്ള 2 പേരും സഹമന്ത്രിമാരാണ്. രാഷ്ട്രപതിഭവൻ അങ്കണത്തിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമു സത്യവാചകം ചൊല്ലിക്കൊടുത്തു. മന്ത്രിമാരുടെ വകുപ്പുകൾ പ്രഖ്യാപിച്ചിട്ടില്ല.
∙ കഴിഞ്ഞതവണത്തെപ്പോലെ ഇത്തവണയും രാജ്നാഥ്സിങ്ങാണ് രണ്ടാമതായി സത്യപ്രതിജ്ഞ ചെയ്തത്. മോദിക്കടുത്ത് ഇരുന്നിരുന്നതും രാജ്നാഥ് തന്നെ.
∙ ഒന്നാം മോദി സർക്കാരിലുണ്ടായിരുന്ന ബിജെപി അധ്യക്ഷൻ ജെ.പി.നഡ്ഡ വീണ്ടും മന്ത്രിസഭയിലെത്തി.
∙ അമിത് ഷാ, നിതിൻ ഗഡ്കരി, നിർമല സീതാരാമൻ, എസ്. ജയ്ശങ്കർ, ധർമേന്ദ്ര പ്രധാൻ എന്നിവരടക്കം 33 പേർ രണ്ടാം മോദി മന്ത്രിസഭയിൽ അംഗങ്ങൾ.
∙ മധ്യപ്രദേശിൽനിന്നുള്ള ശിവരാജ് സിങ് ചൗഹാനും ഹരിയാനയിലെ മനോഹർ ലാൽ ഖട്ടറും ഉൾപ്പെടെ 7 മുൻ മുഖ്യമന്ത്രിമാർ.
∙ ഘടകകക്ഷികളിൽനിന്ന് 12 മന്ത്രിമാർ. ടിഡിപിയിൽനിന്നും ജെഡിയുവിൽനിന്നും 2 വീതം. ആർഎൽഡി, എൽജെപി, ശിവസേന, എച്ച്എഎം, എജെഎസ്‌യു, ജെഡിഎസ്, അപ്നാദൾ, ആർപിഐ എന്നിവയിൽനിന്ന് ഓരോരുത്തർ. ഘടകകക്ഷികൾക്ക് ഒന്നുവീതം കാബിനറ്റ് പദവി.
∙ ഘടകകക്ഷി മന്ത്രിമാരിൽ ആദ്യം സത്യപ്രതിജ്ഞ ചെയ്തത് ജെഡിഎസിലെ എച്ച്.ഡി.കുമാരസ്വാമി.
∙ ആദ്യ മന്ത്രിസഭായോഗം ഇന്നു വൈകിട്ട് അഞ്ചിന്.
മന്ത്രിസഭയിൽ ഇവർ
∙ കാബിനറ്റ് മന്ത്രിമാർ: രാജ്നാഥ് സിങ്, അമിത്ഷാ, നിതിൻ ഗഡ്കരി, ജെ.പി.നഡ്ഡ, ശിവ്‌രാജ് സിങ് ചൗഹാൻ, നിർമല സീതാരാമൻ, എസ്.ജയശങ്കർ, മനോഹർലാൽ ഖട്ടർ, എച്ച്.ഡി.കുമാരസ്വാമി, പീയൂഷ് ഗോയൽ, ധർമേന്ദ്ര പ്രധാൻ, ജീതൻ റാം മാഞ്ചി, രാജീവ് രഞ്ജൻ സിങ്, സർബാനന്ദ സോനോവാൾ, ഡോ.വീരേന്ദ്രകുമാർ, റാം മോഹൻ നായിഡു, പ്രഹ്ലാദ് ജോഷി, ജുവൽ ഒറാം, ഗിരിരാജ് സിങ്, അശ്വിനി വൈഷ്ണവ്, ജ്യോതിരാദിത്യ സിന്ധ്യ, ഭൂപേന്ദർ യാദവ്, ഗജേന്ദ്രസിങ് ഷെഖാവത്, അന്നപൂർണദേവി, കിരൺ റിജിജു, ഹർദീപ് സിങ് പുരി, ഡോ. മൻസുഖ് മാണ്ഡവ്യ, ജി.കിഷൻ റെഡ്ഡി, ചിരാഗ് പാസ്വാൻ, സി.ആർ.പാട്ടീൽ.
∙ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാർ: റാവു ഇന്ദർജീത് സിങ്, ഡോ. ജിതേന്ദ്ര സിങ്, അർജുൻ റാം മേഘ്‌വാൾ, പ്രതാപ് റാവു ജാതവ്, ജയന്ത് ചൗധരി.
∙ സഹമന്ത്രിമാർ: ജിതിൻ പ്രസാദ്, ശ്രീപദ് യശോനായിക്, പങ്കജ് ചൗധരി, കൃഷൻപാൽ ഗുർജർ, രാംദാസ് അഠാവ്‌ലെ, റാംനാഥ് ഠാക്കൂർ, നിത്യാനന്ദ് റായി, അനുപ്രിയ പട്ടേൽ, വി.സോമണ്ണ, പെമ്മസാനി ചന്ദ്രശേഖർ, എസ്.പി.സിങ് ബാഗേൽ, ശോഭ കരന്തലാജെ, കീർത്തിവർധൻ സിങ്, ബി.എൽ.വർമ, ശന്തനു ഠാക്കൂർ, സുരേഷ് ഗോപി, എൽ.മുരുകൻ, അജയ് ടാംത, ബണ്ടി സഞ്ജയ് കുമാർ, കമലേഷ് പാസ്വാൻ, ഭാഗീരഥ് ചൗധരി, സതീഷ് ചന്ദ്ര ദുബെ, സഞ്ജയ് സേഠ്, രവനീത് സിങ് ബിട്ടു, ദുർഗാദാസ് ഉയികെ, രക്ഷാ ഖഡ്സെ, സുകാന്ത മജുംദാർ, സാവിത്രി ഠാക്കൂർ, ടോഖൻ സാഹു, രാജ്ഭൂഷൺ ചൗധരി, ഭൂപതിരാജു ശ്രീനിവാസ് വർമ, ഹർഷ് മൽഹോത്ര, നിമു ബെൻ ബാംബനിയ, മുരളീധർ മോഹോൽ, ജോർജ് കുര്യൻ, പബിത്ര മാർഗരിറ്റ.