ജെഇഇ അഡ്വാൻസ്ഡ്: വേദ് ലഹോട്ടിക്ക് ഒന്നാം റാങ്ക്

Mail This Article
×
ന്യൂഡൽഹി ∙ ഐഐടി പ്രവേശനപരീക്ഷയായ ജെഇഇ അഡ്വാൻസ്ഡിൽ ഡൽഹി സോണിൽ പരീക്ഷയെഴുതിയ മധ്യപ്രദേശ് ഇൻഡോർ സ്വദേശി വേദ് ലഹോട്ടിക്ക് ഒന്നാം റാങ്ക്; 360ൽ 355 മാർക്ക്. ബോംബെ സോണിൽ പരീക്ഷയെഴുതിയ ഗുജറാത്ത് രാജ്കോട്ട് സ്വദേശി ദ്വിജ ധർമേഷ്കുമാർ പട്ടേൽ പെൺകുട്ടികളിൽ ഒന്നാമതെത്തി (332 മാർക്ക്). മൂന്നാം റാങ്കുള്ള ബി.സന്ദേശാണ് മദ്രാസ് സോണിൽ ഒന്നാമത്. പരീക്ഷയെഴുതിയ 1,80,200 പേരിൽ 48,248 പേർ യോഗ്യത നേടി. ആദ്യ പത്തിൽ മദ്രാസ് സോണിലെ 4 പേരും ബോംബെ സോണിലെ 3 പേരുമുണ്ട്.
English Summary:
Ved Lahoti gets first rank in JEE Advanced
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.