ADVERTISEMENT

തിരുവനന്തപുരം ∙ ആർഎൽവി പരീക്ഷണങ്ങൾ വിജയിച്ചതോടെ അടുത്ത ഘട്ടമായ ഓർബിറ്റൽ റീ എൻട്രി വെഹിക്കിളിന്റെ (ഒആർവി) നിർമാണത്തിലേക്ക് ഐഎസ്ആർഒ കടക്കുന്നു. ബഹിരാകാശത്തെ ഭ്രമണപഥത്തിലേക്കു വിക്ഷേപിക്കുന്ന വാഹനത്തെ അവിടെ ആവശ്യം കഴിഞ്ഞു സുരക്ഷിതമായി ഭൂമിയിലെ റൺവേയിൽ ഇറക്കുകയാണ് ലക്ഷ്യം. ആർഎൽവി പരീക്ഷണ വാഹനത്തേക്കാൾ 1.6 മടങ്ങ് വലുപ്പമുണ്ടാകും ‘ഒആർവി’ക്ക്. 2 വർഷത്തിനുള്ളിൽ പരീക്ഷണം നടക്കും. 

പിഎസ്എൽവി റോക്കറ്റ് ഉപയോഗിച്ച് ഒആർവിയെ ഭൂമിയിൽനിന്ന് 400 കിലോമീറ്റർ വരെ ഉയരത്തിലുള്ള ഭൗമ ഭ്രമണപഥത്തിൽ (ലിയോ) എത്തിക്കും. കാലാവധിക്കു ശേഷം പ്രൊപ്പൽഷൻ എൻജിൻ ഉപയോഗിച്ച് ഈ വാഹനത്തെ ഭ്രമണപഥത്തിൽനിന്നു പുറത്തിറക്കി ഭൂമിയിലേക്കു തിരികെ കൊണ്ടു വരും. ഭൂമിയുടെ അന്തരീക്ഷത്തോട് അടുക്കുമ്പോൾ ആർഎൽവി മാതൃകയിൽ സുരക്ഷിതമായി റൺവേയിലേക്ക് എത്തിച്ചു ലാൻഡ് ചെയ്യിക്കും.

English Summary:

ORV launch within 2 years

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com