ADVERTISEMENT

ന്യൂഡൽഹി ∙ അടിയന്തരാവസ്ഥയുടെ ദിനങ്ങൾ ഓർമിപ്പിച്ച് ജൂൺ 25 ഭരണഘടനഹത്യാ ദിനമായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു. ഭരണഘടനാ സംരക്ഷണത്തെച്ചൊല്ലി രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രതിപക്ഷനിര പോര് തുടരവേയാണ്, കോൺഗ്രസിനെ രാഷ്ട്രീയമായി ഉന്നമിട്ടുള്ള കേന്ദ്ര നടപടി.

1975 ലെ അടിയന്തരാവസ്ഥക്കാലത്തെ മനുഷ്യത്വരഹിതമായ നടപടികൾ അതിജീവിച്ചവരുടെ ഓർമയ്ക്കായി എല്ലാ വർഷവും ജൂൺ 25നു ഭരണഘടനഹത്യാ ദിനമായി ആചരിക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. അടിയന്തരാവസ്ഥ അടിച്ചേൽപിച്ച ഇന്ദിരാ ഗാന്ധിയുടെ ഏകാധിപത്യ നടപടി രാജ്യത്തിന്റെ ജനാധിപത്യത്തെ ശ്വാസംമുട്ടിച്ചു. സർക്കാരിന്റെ ക്രൂരതകൾ നേരിട്ടിട്ടും ജനാധിപത്യത്തെ വീണ്ടെടുക്കാൻ പോരാടിയ ലക്ഷക്കണക്കിനാളുകളെ ആദരിക്കാൻ ലക്ഷ്യമിട്ടാണു തീരുമാനമെന്നും പറഞ്ഞു.

ഭരണഘടന ഉയർത്തിക്കാട്ടി പ്രതിപക്ഷം നടത്തിയ പോരാട്ടത്തിൽ വിറങ്ങലിച്ച സർക്കാർ ജനശ്രദ്ധ തിരിക്കാൻ ലക്ഷ്യമിട്ടുള്ള ശ്രമമാണു നടത്തുന്നതെന്ന് കോൺഗ്രസ് തിരിച്ചടിച്ചു.

English Summary:

Central government has declared June 25 as Constitution Day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com