മണിക്കൂറുകൾക്കുള്ളിൽ ഇനി ചെക്ക് മാറാം; മാർഗരേഖ ഉടൻ പ്രസിദ്ധീകരിക്കും
-logo-i.gif?w=1120&h=583)
Mail This Article
ന്യൂഡൽഹി ∙ ബാങ്കുകളിൽ ചെക്ക് മാറിയെടുക്കാൻ ഇനി ദിവസങ്ങൾ കാത്തിരിക്കേണ്ട. മണിക്കൂറുകൾക്കുള്ളിൽ ചെക്ക് മാറി പണം ലഭിക്കുന്ന സംവിധാനം ഏർപ്പെടുത്തുമെന്നു റിസർവ് ബാങ്ക് പ്രഖ്യാപിച്ചു. നിലവിൽ ചെക്ക് മാറി പണം ലഭിക്കാൻ കുറഞ്ഞത് 2 ദിവസമെടുക്കാറുണ്ട്.
ചെക്ക് ട്രങ്കേഷൻ സിസ്റ്റം (സിടിഎസ്) വഴിയാണ് നിലവിൽ ഭൂരിഭാഗം ബാങ്ക് ശാഖകളും ചെക്ക് ക്ലിയറിങ് നടത്തുന്നത്. ഒരു ദിവസം ലഭിക്കുന്ന ചെക്കുകൾ ഒരുമിച്ച് (ബാച്ച് പ്രോസസിങ്) നിശ്ചിത സമയത്ത് സ്കാൻ ചെയ്ത് അയയ്ക്കുകയാണ് ചെയ്യുന്നത്. ഇതിനു പകരം ബാങ്കിൽ ചെക്ക് ലഭിക്കുമ്പോൾ തന്നെ സ്കാൻ ചെയ്ത് അയയ്ക്കുന്നതാണ് പുതിയ രീതി. ഇതിനായി ബാങ്കുകൾക്കുള്ള മാർഗരേഖ ആർബിഐ ഉടൻ പ്രസിദ്ധീകരിക്കും.
റിപ്പോ നിരക്കിൽ മാറ്റമില്ല
ന്യൂഡൽഹി ∙ തുടർച്ചയായി ഒൻപതാം തവണയും റിസർവ് ബാങ്ക് പലിശനിരക്കിൽ മാറ്റം വരുത്തിയില്ല. റിപ്പോ നിരക്ക് 6.5 ശതമാനത്തിൽ തുടരും. 2 മാസത്തേക്കു കൂടി ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശ നിലവിലെ നിരക്കിൽ തുടരും. പലിശനിരക്ക് തീരുമാനിക്കുന്ന ആർബിഐ പണനയസമിതിയുടെ (എംപിസി) അടുത്ത യോഗം ഒക്ടോബർ 7 മുതൽ 9 വരെയാണ്.