3 മാസം; ചത്തത് 47കടുവകൾ
Mail This Article
രാജ്യത്ത് കഴിഞ്ഞ 103 ദിവസത്തിനിടെ ചത്തത് 47 കടുവകൾ. ദേശീയ കടുവ സംരക്ഷണ അതോറിറ്റി (എൻടിസിഎ) സുപ്രീംകോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഈ വിവരങ്ങൾ. മരണകാരണം കണ്ടെത്തിയിട്ടില്ല.
കൂടുതൽ മധ്യപ്രദേശിൽ
∙ മധ്യപ്രദേശ് 17
∙ മഹാരാഷ്ട്ര 11
∙ കർണാടക 6
∙ ഉത്തർപ്രദേശ് 3
∙ രാജസ്ഥാൻ, തെലങ്കാന, ഉത്തരാഖണ്ഡ് 2
∙ ചണ്ഡിഗഡ്, ഒഡീഷ 1
∙ കേരളത്തിൽ കഴിഞ്ഞ 103 ദിവസ പരിധിയിൽ ചത്തത് 2 കടുവകൾ.
∙ കഴിഞ്ഞവർഷം രാജ്യത്ത് 181 കടുവകൾ ചത്തു.
∙ ഇതിൽ 44 എണ്ണം മാത്രമാണു സ്വാഭാവിക മരണം.
∙ വേട്ടയ്‌ക്കിടെ 9 എണ്ണം ചത്തു.
∙ 128 എണ്ണത്തിന് എന്തു സംഭവിച്ചെന്നു വ്യക്തമല്ല.
2022ലെ കടുവ സെൻസസ് പ്രകാരം രാജ്യത്താകെ 3167 കടുവകളാണുള്ളത്. കേരളം ഉൾപ്പെടുന്ന പശ്ചിമഘട്ട മേഖലയിൽ 2018 ൽ 981 കടുവകളുണ്ടായിരുന്നെങ്കിൽ 2022 ൽ അത് 157 ആയി.
∙ കഴിഞ്ഞവർഷം മധ്യപ്രദേശിലും (43), മഹാരാഷ്ട്രയിലുമാണ് (45) ഏറ്റവുമധികം കടുവകൾ ചത്തത്.
∙ കേരളത്തിൽ 14 കടുവകൾ ചത്തു.
എൻടിസിഎ കണക്കെടുപ്പിൽ കേരളത്തിലെ വനങ്ങളിൽ 213 കടുവകളുണ്ട്. കേരളത്തിലെ വനമേഖലയോടു ചേർന്നു കിടക്കുന്ന കർണാടകയിൽ 563 കടുവകളും തമിഴ്നാട്ടിൽ 306 കടുവകളുമാണുള്ളത്.
കടുവ സെൻസസ്
ക്യാമറകൾ വഴിയാണു കടുവകളുടെ കണക്കെടുപ്പ് നടത്തുന്നത്. ഇരകളാകുന്ന മൃഗങ്ങളുടെ സാന്നിധ്യം, കടുവയുടെ കാലടയാളം, കാഷ്ഠം, മരത്തിൽ കടുവയുണ്ടാക്കുന്ന അടയാളങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിൽ സഞ്ചാരപഥം നിശ്ചയിച്ചാണ് ഇവ വയ്ക്കുക. നിശ്ചിത ദിവസങ്ങൾക്കു ശേഷം ചിത്രങ്ങൾ പരിശോധിക്കും. കടുവകളുടെ ശരീരത്തിലെ വരകളിലെ വ്യത്യാസം കണ്ടെത്തിയാണ് എണ്ണം നിശ്ചയിക്കുക.