ADVERTISEMENT

ന്യൂഡൽഹി ∙ ബ്രൂണയ് സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ സിംഗപ്പൂരിലെത്തി. കൂടുതൽ നിക്ഷേപത്തിനും തന്ത്രപരമായ സഹകരണം വർധിപ്പിക്കാനുമുള്ള ഉഭയകക്ഷി ചർച്ചകൾ ഇന്നു നടക്കും. സിംഗപ്പൂർ പ്രധാനമന്ത്രി ലോറൻസ് വോങ്ങുമായി കൂടിക്കാഴ്ച നടത്തി. ഇന്നു പാർലമെന്റ് ഹൗസിലാണു മോദിക്ക് വരവേൽപ്. പ്രസിഡന്റ് തർമൻ ഷൺമുഖരത്‌നവുമായും ഇന്നു കൂടിക്കാഴ്ച നടത്തും.

കഴിഞ്ഞദിവസം ബ്രൂണയിലെത്തിയ മോദി സുൽത്താൻ ഹസനൽ ബോൽക്കിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സംയുക്ത സൈനിക പരിശീലനം, സൈനിക അഭ്യാസം, സേനാ കപ്പലുകളുടെ സന്ദർശനം തുടങ്ങിയവ സജീവമാക്കാനും ധാരണയായിരുന്നു. 

ഐഎസ്ആർഒയുടെ ടെലിമെട്രി ട്രാക്കിങ് ആൻഡ് ടെലികമാൻഡ് (ടിടിസി) സ്റ്റേഷൻ ദീർഘകാലമായി ബ്രൂണയിലാണു പ്രവർത്തിക്കുന്നത്. ടിടിസിക്കു സൗകര്യമൊരുക്കുന്നതിൽ ബ്രൂണയ്ക്കു മോദി നന്ദി പറഞ്ഞു. വെട്ടിപ്പിടിക്കലല്ല, വികസനമാണ് ഇന്ത്യയുടെ നയമെന്നും വ്യക്തമാക്കി. ഇരുരാജ്യങ്ങളും ബഹിരാകാശ മേഖലയിലെ സഹകരണം തുടരും.

ബ്രൂണയ് തലസ്ഥാനമായ ബന്ദർസരി ബഗവാനിൽ നിന്നു ചെന്നൈയിലേക്കു നേരിട്ടു വിമാനസർവീസ് ആരംഭിക്കും. നവംബർ 5ന് ആണു റോയൽ ബ്രൂണയ് കമ്പനിയുടെ സർവീസ് ആരംഭിക്കുക. ബ്രൂണയ് സുൽത്താൻ മോദിയെ വരവേറ്റത് വിഖ്യാതമായ ഇസ്താന നൂറുൽ ഇമാം പാലസിലാണ്. ലോകത്തിലെ ഏറ്റവും വലിയ കൊട്ടാരവസതിയാണിത്. ഗിന്നസ് ബുക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയ കൊട്ടാരത്തിൽ 1788 മുറികളുണ്ട്. 1984 ൽ ആണു നിർമാണം പൂർത്തിയായത്.

English Summary:

Narendra Modi in Singapore inviting more investment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com