ADVERTISEMENT

ചെന്നൈ ∙ഷൂട്ടിങ് ലൊക്കേഷനിലെ അതിക്രമം സ്ഥിരീകരിച്ചാൽ ചലച്ചിത്ര താരങ്ങളെ സിനിമയിൽ നിന്ന് 5 വർഷത്തേക്കു വിലക്കാൻ തമിഴ് താരസംഘടന നടികർ സംഘം തീരുമാനിച്ചു. വനിതാ അംഗങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ 2019ൽ രൂപീകരിച്ച ആഭ്യന്തര പരാതി പരിഹാര സമിതിയുടെ പ്രത്യേക യോഗത്തിലാണു തീരുമാനം. അതിക്രമം നേരിടുന്നവർക്കു പൊലീസിൽ പരാതി നൽകുന്നതു മുതൽ നിയമ സഹായം നൽകും. ആരോപണ വിധേയർക്ക് ആദ്യം മുന്നറിയിപ്പ് നൽകും.  പരാതികൾ അറിയിക്കാൻ ഫോൺ, ഇ-മെയിൽ സൗകര്യവുമുണ്ട്. സമിതി മുഖേന പരാതികൾ നൽകണമെന്നും മാധ്യമങ്ങളോട് നേരിട്ടു സംസാരിക്കരുതെന്നും നിർദേശിച്ചിട്ടുമുണ്ട്. 

English Summary:

Tamil star organization to ban attackers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com