ADVERTISEMENT

ന്യൂഡൽഹി ∙ മംമ്ത മൊഹന്തയ്ക്കു പിറകെ, ബിജു ജനതാദളിന്റെ (ബിജെഡി) രാജ്യസഭാംഗം സുജീത് കുമാർ ബിജെപിയിൽ ചേർന്നു. ഇന്നലെ രാജ്യസഭാംഗത്വം രാജിവച്ച സുജീത് കുമാർ, കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ, ബിജെപി ജനറൽ സെക്രട്ടറി അരുൺ സിങ്, വക്താവ് അനിൽ ബലുണി തുടങ്ങിയവരുടെ സാന്നിധ്യത്തിലാണു ബിജെപിയിൽ ചേർന്നത്.

ഇന്ത്യയെ 2047 ൽ വികസിത രാജ്യമാക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവർത്തനങ്ങളിൽ ആകൃഷ്ടനായാണു പാർട്ടിയിൽ ചേരുന്നതെന്നു സുജീത് കുമാർ പറ‍‍‍ഞ്ഞു. പാർട്ടിവിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ സുജീത് കുമാറിനെ പുറത്താക്കിയതായി ബിജെഡി പ്രസിഡന്റ് നവീൻ പട്നായിക് അറിയിച്ചു.

English Summary:

BJD MP joined BJP

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com