ADVERTISEMENT

ഹൂസ്റ്റൻ ∙ യുഎസിൽ 3 ദിവസത്തെ സന്ദർശനത്തിനായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എത്തി. ഡാലസ് വിമാനത്താവളത്തിൽ രാഹുലിന് കോൺഗ്രസ് പ്രവർത്തകർ സ്വീകരണം നൽകി. ഇന്ത്യൻ ഓവർസീസ് കോൺഗ്രസും ഇന്ത്യൻ പ്രവാസികളും നൽകിയത് ഊഷ്മളമായ സ്വീകരണമാണെന്നു രാഹുൽ സമൂഹമാധ്യമത്തിൽ കുറിച്ചു.

ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്താൻ വേണ്ട ചർച്ച നടത്താൻ കഴിയുമെന്നു പ്രതീക്ഷിക്കുന്നതായി രാഹുൽ പറഞ്ഞു. നാഷനൽ പ്രസ് ക്ലബ്ബിൽ രാഹുൽ മാധ്യമങ്ങളെ കാണുമെന്ന് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അധ്യക്ഷൻ സാം പിത്രോദ അറിയിച്ചു. ജോർജ്ടൗൺ യൂണിവേഴ്സിറ്റിയിൽ സംവാദത്തിലും പങ്കെടുക്കും.

English Summary:

Rahul Gandhi in US

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com