ടാറ്റ ഗ്രൂപ്പിന്റെ ഹെഡ് ഓഫിസായ ബോംബെ ഹൗസിന്റെ വാതിൽ അടച്ചിരുന്നില്ല. തെരുവുനായകൾക്ക് എപ്പോൾ വേണമെങ്കിലും കയറിച്ചെല്ലാം. മുത്തച്ഛൻ ജെആർഡി ടാറ്റയുടെ കാലത്തേ തുടങ്ങിയ മൃഗസ്നേഹം രത്തനും കൈവിട്ടില്ല. ബോംബെ ഹൗസിന്റെ റിസപ്ഷനിലും സെക്യൂരിറ്റി കാബിനിലും അലഞ്ഞുനടക്കുന്ന നായ്ക്കളെ മിക്കപ്പോഴും കാണാമായിരുന്നു.
ബോംബെ ഹൗസ് പുതുക്കിപ്പണിതപ്പോൾ തെരുവുനായ്ക്കൾക്കായി ഒരു മുറിയൊരുക്കി. കുഷ്യനും മെത്തകളും ഭക്ഷണവും ആരോഗ്യപരിശോധനയും വാക്സിനേഷനും ഒക്കെയുള്ള മുറി. കഴിഞ്ഞ ജൂണിലാണ് അപൂർവരോഗം ബാധിച്ച തെരുവുനായയ്ക്ക് ആവശ്യമായ രക്തം കിട്ടാൻ വേണ്ടി രത്തൻ ടാറ്റ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ മുംബൈ നിവാസികളുടെ സഹായം തേടിയത്.
കേരളത്തിൽ വ്യവസായങ്ങൾ ആരംഭിക്കുന്നതിനെക്കുറിച്ചു ചർച്ച ചെയ്യാൻ 1990 ഫെബ്രുവരിയിൽ കേരളത്തിൽ എത്തിയ രത്തൻ ടാറ്റയെ അതേ വിമാനത്തിലുണ്ടായിരുന്ന മുഖ്യമന്ത്രി ഇ.കെ.നായനാർ തിരുവനന്തപുരം വിമാനത്താവളത്തിൽ കണ്ടപ്പോൾ.
കെകെ എന്ന വലംകൈ
രത്തൻ ടാറ്റയുടെ വിശ്വസ്തനായിരുന്നു മലയാളിയായ ആർ.കെ.കൃഷ്ണ കുമാർ. ടാറ്റാവൃത്തങ്ങളിൽ ‘കെകെ’ എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. യുകെയിലെ ഏറ്റവും പ്രശസ്തമായ തേയില ബ്രാൻഡായ ടെട്‌ലിയെ ടാറ്റ ടീ ഏറ്റെടുത്തപ്പോൾ അതിനു ചുക്കാൻ പിടിച്ചത് കെകെ ആയിരുന്നു. ഇന്ത്യൻ ഹോട്ടൽസിന്റെ വളർച്ചയിലും കെകെ നൽകിയ സംഭാവനകൾ വലുതായിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഹോട്ടലുകൾ വാങ്ങിക്കൂട്ടി. അത്തരം ദൗത്യങ്ങൾ രത്തൻ വിശ്വസിച്ച് ഏൽപിച്ചിരുന്നത് കെകെയെ ആയിരുന്നു.
ജെആർഡി ടാറ്റയ്ക്കൊപ്പം രത്തൻടാറ്റ
രാജൻ നായരുടെ സമരകാഹളം
രത്തൻ ടാറ്റ ടെൽകോയുടെ ചുമതലയേറ്റിട്ട് ആഴ്ചകളേ ആയിരുന്നുള്ളൂ. രാജൻ നായർ എന്ന ട്രേഡ് യൂണിയൻ നേതാവുമായി ബന്ധപ്പെട്ട തൊഴിൽ തർക്കം സമരത്തിലേക്കെത്തി. കാര്യങ്ങൾ കൈവിട്ട് അക്രമത്തിലേക്കു പോകുന്ന സ്ഥിതിയായി. കത്തിക്കുത്തുപോലും ഉണ്ടായി. സമരത്തെത്തുടർന്ന് ഫാക്ടറി നിലച്ചു. പൊലീസ് കാര്യങ്ങൾ നിയന്ത്രിക്കാൻ ശ്രമിച്ചില്ല. രാജൻനായരെ ന്യായീകരിക്കുകയായിരുന്നു പൊലീസ്.
പുണെയിൽ ടാറ്റയുടെ പക്ഷം പറയാൻ ആരും ധൈര്യപ്പെട്ടില്ല. അത്ര കരുത്തനായിരുന്നു രാജൻ നായർ. ലക്ഷങ്ങളുടെ നഷ്ടം വകവയ്ക്കാതെ രത്തൻ ടാറ്റ നിലപാടിൽ ഉറച്ചുനിന്നു. ‘ടെൽകോ ആ പോരാട്ടം ഏറ്റെടുത്തിരുന്നില്ലെങ്കിൽ, വിജയിച്ചിരുന്നില്ലെങ്കിൽ രാജൻ നായർ പുണെ ഭരിക്കുമായിരുന്നു’ – രത്തൻ ടാറ്റ അതേക്കുറിച്ചു പറഞ്ഞു.
എൻ.ആർ. നാരായണ മൂർത്തിയും രത്തൻ ടാറ്റയും 2020 ജനുവരി 28ലെ ചിത്രം. (PTI Photo/Mitesh Bhuvad)
Ratan Tata , Chairman , Tata Group with newly launched Car Tata Indica Source : The Week
ജയ്പുരിൽ അന്നത്തെ രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധര രാജെയുമായി കൂടിക്കാഴ്ചയ്ക്കെത്തിയ രത്തൻ ടാറ്റ. 2014 ഏപ്രിലിലെ ചിത്രം. (PTI Photo)
രത്തൻ ടാറ്റയും ടാറ്റ സൺസ് ചെയർമാൻ നടരാജൻ ചന്ദ്രശേഖരനും മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സിനൊപ്പം. (PTI Photo)
രത്തൻ ടാറ്റ അന്നത്തെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഹിലറി ക്ലിന്റനും. 2009 ജൂലൈ 18ന് മുംബൈയിൽ നടത്തിയ ഇന്ത്യൻ ബിസിനസ് ലീഡേഴ്സ് സമ്മേളനത്തിൽനിന്ന്. (AFP PHOTO/ INDRANIL MUKHERJEE)
Indian businessmen Mukesh Ambani (1L), Ratan Tata (2L), Bollywood actor Aamir Khan (2L) and Chief Minister of Maharashtra Devendra Fadnavis pose for a photograph during a promotional event in Mumbai on January 12, 2018. / AFP PHOTO / Sujit Jaiswal
ടാറ്റ നാനോ കാർ പുറത്തിറക്കുന്ന ചടങ്ങിൽ രത്തൻ ടാറ്റ. 2008 ജനുവരിയിലെ ചിത്രം. (ഫോട്ടോ: അരവിന്ദ് ജെയിൻ ∙ മനോരമ
ടാറ്റ ഗ്രൂപ്പിന്റെ നാഷനൽ ഇൻഡസ്ട്രിയൽ കോൺഫൻസിൽനിന്ന്. (ഫയൽ ചിത്രം: ബി. ജയചന്ദ്രൻ ∙ മനോരമ)
2004ൽ ഡൽഹി പ്രഗതി മൈതാനത്തുനടന്ന ഓട്ടോ എക്പോയിൽ ടാറ്റാ ഇൻഡിഗോ മറീന കാറുമായി രത്തൻ ടാറ്റ. (ഫോട്ടോ: അരവിന്ദ് ജെയിൻ ∙ മനോരമ)
മുതിർന്ന പൗരന്മാർക്കുള്ള ഇന്ത്യയിലെ ആദ്യത്തെ കംപാനിയൻഷിപ് സ്റ്റാർട്ടപ് ‘ഗുഡ് ഫെലോസി’ന്റെ ലോഞ്ചിനെത്തിയ രത്തൻ ടാറ്റ. 2022 ഓഗസ്റ്റ് 16ലെ ചിത്രം. (PTI Photo/Kunal Patil)
സൈറസ് മിസ്ത്രിക്കൊപ്പം രത്തൻ ടാറ്റ. 2012ലെ ചിത്രം. (PTI Photo by Swapan Mahapatra)
മഹാരാഷ്ട്ര സർക്കാരിന്റെ ഉദ്യോഗ് രത്ന പുരസ്കാരം മുംബൈ കൊളാബയിലെ വീട്ടിലെത്തി മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ രത്തൻ ടാറ്റയ്ക്കു സമ്മാനിക്കുന്ന ചടങ്ങിൽനിന്ന്. (PTI Photo)
മുംബൈയിലെ ചടങ്ങിൽ സംസാരിക്കുന്ന രത്തൻ ടാറ്റ. 2019 ഒക്ടോബർ 15ലെ ചിത്രം. (PTI Photo/Mitesh Bhuvad)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.