തനി ‘ദേശി’ കാർ ആയ ഇൻഡിക്ക ഉണ്ടാക്കി ടാറ്റ മോട്ടോഴ്‌സ് വിപണിയിലെത്തിച്ചത് 1998 ൽ ആയിരുന്നു. ഒരു വർഷത്തിനകം കാർ ബിസിനസ് വിറ്റൊഴിക്കാൻ തീരുമാനിച്ച ടാറ്റ, അമേരിക്കൻ കമ്പനിയായ ഫോഡുമായി ചർച്ച നടത്തി. യുഎസിൽ ഡെട്രോയ്‌റ്റിലെ ആസ്‌ഥാനത്തു ചർച്ചയ്‌ക്കുപോയപ്പോൾ രത്തൻ ടാറ്റ അപമാനം നേരിട്ടു. ‘നിങ്ങൾക്ക് ഒരു ചുക്കുമറിയില്ല. നിങ്ങൾ കാർ ഡിവിഷൻ തുടങ്ങിയതേ അബദ്ധം. ഇത് ഞങ്ങൾ ഏറ്റെടുക്കുന്നത് വലിയ സൗമനസ്യമായി കരുതണം.’- ഫോഡ് അധികൃതർ മുഖത്തുനോക്കി പറഞ്ഞത് ഏറെ വിഷമിപ്പിച്ചു.
ചർച്ച മൂന്നു വർഷത്തോളം തുടർന്നെങ്കിലും കൈമാറ്റം നടന്നില്ല. 9 വർഷത്തിനുശേഷം, ആഗോള സാമ്പത്തിക മാന്ദ്യകാലം. ഫോർഡിന്റെ ഉടമസ്‌ഥതയിലുള്ള ബ്രിട്ടനിലെ ആഡംബര കാർ കമ്പനിയായ ജാഗ്വർ- ലാൻഡ് റോവർ (ജെഎൽആർ) നഷ്‌ടം വാരിക്കൂട്ടിക്കൊണ്ടിരിക്കുന്നു. എങ്ങനെയെങ്കിലും ആ കമ്പനി തലയിൽനിന്ന് ഒഴിവാക്കിയില്ലെങ്കിൽ ഫോർഡ് ഗ്രൂപ്പ് തന്നെ പ്രതിസന്ധിയിലാകുമെന്ന സ്‌ഥിതി.
പേടിച്ച് വമ്പൻമാരൊക്കെ മാറിനിന്നപ്പോൾ ടാറ്റ മോട്ടോഴ്‌സ് രംഗത്തെത്തി. 2008 ൽ ജെഎൽആർ ടാറ്റയ്‌ക്കു സ്വന്തമായി. ഫോർഡ് ചെയർമാൻ ബിൽ ഫോർഡ് അന്നു രത്തൻ ടാറ്റയോടു പറഞ്ഞു: ‘നിങ്ങൾ നൽകുന്നത് വളരെ വലിയ സഹായമാണ്...’. ജെഎൽആർ മാന്ദ്യം മറികടന്ന് ലാഭത്തിലേക്കു കുതിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.