ബംഗാൾ: കൂട്ടരാജി പിൻവലിച്ച് ഡോക്ടർമാർ

Mail This Article
×
കൊൽക്കത്ത∙ ബംഗാളിൽ സീനിയർ ഡോക്ടർമാർ കൂട്ടരാജി പിൻവലിച്ചു. ആർ.ജി. കർ മെഡിക്കൽ കോളജിലെ 50 സീനിയർ ഡോക്ടർമാർ ഉൾപ്പെടെ സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും രാജിക്കത്ത് കൊടുത്ത ഡോക്ടർമാർ ജോലിക്ക് ഹാജരായി. പിജി മെഡിക്കൽ വിദ്യാർഥിനി പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ സമരം ചെയ്യുന്ന ജൂനിയർ ഡോക്ടർമാർക്ക് പിന്തുണ അറിയിക്കാനായിരുന്നു കൂട്ടരാജി. സമരം ചെയ്യുന്ന ജൂനിയർ ഡോക്ടർമാരെ ചീഫ് സെക്രട്ടറി ചർച്ചയ്ക്ക് ക്ഷണിച്ചു.
English Summary:
West Bengal: Doctors withdrew collective resignation
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.