ADVERTISEMENT

ന്യൂഡൽഹി ∙ കമ്പനികളുടെ നേതൃനിരയിലോ സ്റ്റാർട്ടപ് രംഗത്തോ പ്രാഗല്ഭ്യം തെളിയിച്ച ബിരുദധാരികൾക്കും കോളജ് അധ്യാപകരാകാൻ വൈകാതെ അവസരം ലഭിച്ചേക്കും. ഇതുൾപ്പെടെ കോളജ് അധ്യാപകനിയമന മാനദണ്ഡങ്ങൾ പരിഷ്കരിക്കാനുള്ള തയാറെടുപ്പിലാണു യുജിസി. നിലവിൽ പ്രഫസർ ഓഫ് പ്രാക്ടിസ് രീതിയിലൂടെ ഇത്തരക്കാരെ നിയമിക്കാമെങ്കിലും താൽക്കാലികമായേ പാടുള്ളൂ. 

കോളജ് അധ്യാപക നിയമനത്തിന് 2018ൽ കൊണ്ടുവന്ന മാനദണ്ഡങ്ങളാണു പരിഷ്കരിക്കുന്നത്. പുതിയ മാനദണ്ഡങ്ങൾക്കു കേന്ദ്രസർക്കാരും യുജിസിയും അംഗീകാരം നൽകിയശേഷം കരടു പ്രസിദ്ധീകരിക്കും. പിജി നേടിയ വിഷയത്തിലല്ല പിഎച്ച്ഡി എങ്കിൽ കോളജ് അധ്യാപകനാകാൻ നിലവിൽ തടസ്സമുണ്ട്. ഇത് മാറ്റും. നിയമനം നൽകുന്നതിലുള്ള പൂർണസ്വാതന്ത്ര്യം സ്ഥാപനങ്ങൾക്കാകും. 

അസി. പ്രഫസർ നിയമനത്തിനു വ്യവസായ സ്ഥാപനങ്ങളിലെയും സ്റ്റാർട്ടപ്പിലെയും പ്രവർത്തനം, പേറ്റന്റ് തുടങ്ങിയവ മാനദണ്ഡമാകും. കോളജുകളിലെ മൾട്ടിഡിസിപ്ലിനറി പഠനമാതൃക അധ്യാപകനിയമനത്തിലും കൊണ്ടുവരികയാണു യുജിസിയുടെ ലക്ഷ്യം.

English Summary:

Company startup talents can also become college teacher

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com