എടിഎം വഴിയും പിഎഫ് പണം

Mail This Article
×
ന്യൂഡൽഹി ∙ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ടിൽ നിന്നുള്ള പണം എടിഎം വഴി പിൻവലിക്കാനുള്ള സംവിധാനം അടുത്ത വർഷം നിലവിൽ വരുമെന്നു തൊഴിൽമന്ത്രാലയം സെക്രട്ടറി സുമിത ദാവ്റ പറഞ്ഞു. ഇതിനായി ഇപിഎഫിന്റെ ഐടി സംവിധാനങ്ങളിൽ മാറ്റം വരുത്തുകയാണെന്ന് അറിയിച്ചു. ഇപിഎഫ്ഒ നൽകുന്ന പ്രത്യേക കാർഡ് ഉപയോഗിച്ചാണ് എടിഎമ്മിൽനിന്നു പണം പിൻവലിക്കാൻ കഴിയുക.
എഐ നിയന്ത്രണം: നിയമം കൊണ്ടുവരാനും തയാർ
ന്യൂഡൽഹി ∙ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നിയന്ത്രിക്കാനായി ആവശ്യമെങ്കിൽ സർക്കാർ നിയമം കൊണ്ടുവരുമെന്ന് ഐടി മന്ത്രി അശ്വിനി വൈഷ്ണവ് ലോക്സഭയിൽ അറിയിച്ചു. അടൂർ പ്രകാശിന്റെ ചോദ്യത്തിനായിരുന്നു മറുപടി. കാര്യമായ അഭിപ്രായസമന്വയം ആവശ്യമായ മേഖലയാണിതെന്നു മന്ത്രി ചൂണ്ടിക്കാട്ടി.
English Summary:
Provident Fund withdrawl: EPF withdrawals will be possible through ATM starting next year said Labour Secretary Sumita Dawra
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.