ADVERTISEMENT

കൊൽക്കത്ത ∙ മണിപ്പുരിലെ പ്രശ്നപരിഹാരത്തിന് സമയം എടുക്കുമെന്ന് മുഖ്യമന്ത്രി ബിരേൻ സിങ് പറഞ്ഞു. മണിപ്പുരിലെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണുന്നതിനായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ശ്രമം നടത്തുന്നുണ്ടെന്നും ഇതിനായി ക്ഷമയോടെ കാത്തിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.ഇംഫാൽ താഴ്​വര ഉൾപ്പെടെ 6 പൊലീസ് സ്റ്റേഷനുകളിൽ പ്രത്യേക സൈനികാധികാര നിയമം നടപ്പിലാക്കിയത് പിൻവലിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് അഭ്യർഥിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിനിടെ, തൗബാലിൽ നിരോധിത പീപ്പിൾസ് റവല്യൂഷണറി പാർട്ടിയുടെ 3 പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. ഗ്രനേഡ് ഉൾപ്പെടെയുള്ളവ ഇവരിൽ നിന്ന് പിടിച്ചെടുത്തു. ഭീഷണിപ്പെടുത്തി ജനങ്ങളെ കൊള്ളയടിക്കുന്നതിനിടയിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.

English Summary:

Manipur Unrest: Manipur Chief Minister N. Biren Singh states that resolving the ongoing issues in the state will take time but assures that both the central and state governments are working towards a solution.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com