ന്യൂഡൽഹി ∙ മൃദുഭാഷിയായ മൻമോഹൻ സിങ്ങിന്റെ നേതൃത്വവും മൃദുവായിരുന്നുവെന്ന തരത്തിലുള്ള പരാമർശങ്ങൾക്ക് മൻമോഹൻ സിങ് പറഞ്ഞ വിഖ്യാത മറുപടി സൂചിപ്പിച്ചിച്ചായിരുന്നു അദ്ദേഹത്തിന്റെ വിയോഗശേഷം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പ്രതികരിച്ചത്. മൻമോഹന്റെ രീതികളെയും സർക്കാരിനെയും അക്കാലത്തെ അഴിമതി ആരോപണങ്ങളെയും കുറിച്ചു തുടർച്ചയായി ചോദ്യമുയർന്നപ്പോൾ 2014–ൽ ആയിരുന്നു മൻമോഹന്റെ പ്രതികരണം. ഇക്കാലത്തെ മാധ്യമങ്ങളെക്കാൾ ചരിത്രം എന്നോടു കൂടുതൽ ദയ കാട്ടുമെന്നു സത്യസന്ധമായും ഞാൻ കരുതുന്നുവെന്നായിരുന്നു മൻമോഹന്റെ പ്രസിദ്ധമായ ആ മറുപടി. ‘മൻമോഹൻജി, ഉറപ്പായും ചരിത്രം താങ്കളെ ദയവോടെ മാത്രമേ വിലയിരുത്തൂ’ എന്ന പരാമർശത്തോടെ ഖർഗെ മൻമോഹന്റെ വാക്കുകൾ ഓർമിപ്പിച്ചു.
‘ഒരാശയം പിറവിയോടടുത്താൽ ഭൂമിയിലെ ഒരു ശക്തിക്കും അതു തടയാനാകില്ലെ’ന്ന വിക്ടർ യൂഗോയുടെ നിരീക്ഷണം മൻമോഹൻ 1991ലെ തന്റെ ബജറ്റ് പ്രസംഗത്തിൽ ഉദ്ധരിച്ചു. ‘ഇന്ത്യ ഇതാ ഉണർന്നെഴുന്നേറ്റിരിക്കുന്നു. നമ്മൾ നിലനിൽക്കും, നാം മറികടക്കും’ – ഉറച്ച ശബ്ദത്തിൽ മൻമോഹൻ പ്രഖ്യാപിച്ച നയങ്ങൾ ഇന്ത്യയെ മുന്നേറാൻ സഹായിക്കുന്നതു പിന്നീട് ലോകവും കാലവും കണ്ടു. പ്രധാനമന്ത്രിപദത്തിൽ നിന്നൊഴിഞ്ഞ ശേഷവും മൻമോഹൻ സാമ്പത്തിക നയങ്ങളുടെ കാര്യത്തിൽ നിശ്ശബ്ദത പാലിച്ചില്ല.
നരേന്ദ്ര മോദി സർക്കാർ നോട്ടുനിരോധനം നടപ്പാക്കിയപ്പോൾ, അതിനെ ചരിത്രപരമായ ഭരണപരാജയം എന്നാണ് മൻമോഹൻ വിശേഷിപ്പിച്ചത്. ജിഎസ്ടി പരിഷ്കാരത്തെ ഇരട്ട പ്രഹരമെന്നു മൻമോഹൻ നിർവചിച്ചപ്പോൾ അതിനു രാഷ്ട്രീയത്തിനുമപ്പുറം മാനം കൈവന്നു. 1999–ൽ നൽകിയ രാഷ്ട്രീയാഭിമുഖത്തിൽ ചേർത്തുനിർത്തലിന്റെ രാഷ്ട്രീയമാണ് വേണ്ടതെന്നു മൻമോഹൻ പറഞ്ഞത് കോൺഗ്രസിന് പിന്നീടു രാഷ്ട്രീയ മുദ്രാവാക്യമായി. ബിജെപിയുടെ ഭരണകാലത്ത് പുതിയ രാഷ്ട്രീയമാണ് വേണ്ടതെന്നു പറയാൻ അദ്ദേഹം ഏബ്രഹാം ലിങ്കണെ കൂടി കൂട്ടുപിടിച്ചു പറഞ്ഞു: ‘കുറച്ചാളുകളെ നിങ്ങൾ എല്ലാകാലത്തും പറ്റിക്കാം. എല്ലാ ആളുകളെയും കുറച്ചുകാലത്തും. എന്നാൽ, എല്ലാ ആളുകളെയും എല്ലാ കാലത്തും പറ്റിക്കാനാകില്ല’
പ്രണബ് മുഖർജിക്കും സോണിയ ഗാന്ധിക്കുമൊപ്പം പ്രധാനമന്ത്രി മൻമോഹൻ സിങ്. 2004 സെപ്റ്റംബർ 19ലെ ചിത്രം. (PTI Photo)
ഇന്ത്യയുടെ 67ാം സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽനിന്ന് രാജ്യത്തെ അഭിസംബോധന ചെയ്യാൻ നടന്നുപോകുന്ന അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിങ്. 2013 ഓഗസ്റ്റ് 15ലെ ചിത്രം. (PTI Photo by Manvender Vashist)
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്. ന്യൂഡൽഹിയിലെ പരേഡ് ഗ്രൗണ്ടിൽ ദസറ ആഘോഷ ചടങ്ങുകൾക്കിടെ 2017 സെപ്റ്റംബർ 30ന് എടുത്ത ചിത്രം. (PTI Photo by Kamal Kishore)
മൻമോഹൻ സിങ്. 2013 മേയ് 21ന് എടുത്ത ചിത്രം. (PTI Photo)
മൻമോഹൻ സിങ് സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും മറ്റ് കോൺഗ്രസ് നേതാക്കൾക്കുമൊപ്പം. 2019 ഓഗസ്റ്റ് 23ലെ ചിത്രം. (PTI Photo/Vijay Verma)
ന്യൂഡൽഹിയിൽ വാർത്താസമ്മേളനത്തിന് എത്തുന്ന പ്രധാനമന്ത്രി മൻമോഹൻ സിങ്. 2014 ജനുവരി 3ന് എടുത്ത ചിത്രം. (PTI Photo by Atul Yadav)
ദി മേക്കിങ് ഓഫ് ഹീറോ എന്ന പുസ്തകത്തിന്റെ ലോഞ്ചിന് മൻമോഹൻ സിങ് എത്തിയപ്പോൾ. 2020 ജനുവരി 13ലെ ചിത്രം. (PTI Photo/Arun Sharma)
മൻമോഹൻ സിങ്ങും പ്രണബ് മുഖർജിയും കോൺഗ്രസിന്റെ 83ാമത് പ്ലീനറി സമ്മേളനത്തിൽ. 2010 ഡിസംബർ 20ലെ ചിത്രം. (PTI Photo by Atul Yadav)
ആഭ്യന്തര സുരക്ഷ എന്ന വിഷയത്തിൽ ന്യൂഡൽഹിയിൽ നടന്ന മുഖ്യമന്ത്രിമാരുടെ യോഗത്തിൽ പ്രധാനമന്ത്രി മൻമോഹൻ സിങ്. 2013 ജൂൺ 5ന് എടുത്ത ചിത്രം. (PTI Photo by Manvender Vashist)
മൻമോഹൻ സിങ്ങും പാക്ക് പ്രധാനമന്ത്രി യൂസഫ് റാസ ഗീലാനിയും ഭൂട്ടാനിൽ നടന്ന പതിനാറാമത് സാർക് ഉച്ചകോടിയിൽ. 2010 ഏപ്രിൽ 29ലെ ചിത്രം. (PTI Photo by Kamal Singh)
മൻമോഹൻ സിങ്ങും അരുൺ ജയ്റ്റ്‌ലിയും ‘ഇന്ത്യ ട്രാൻസ്ഫോംഡ്: 25 ഇയേഴ്സ് ഓഫ് ഇക്കണോമിക് റിഫോംസ്’ എന്ന പുസ്തകത്തിന്റെ പ്രകാശനവേളയിൽ. 2017 ഓഗസ്റ്റ് നാലിലെ ചിത്രം. (PTI Photo by Subhav Shukla)
മൻമോഹൻ സിങ്ങും സോണിയ ഗാന്ധിയും. ന്യൂഡൽഹിയിൽ ഇന്ദിരാ ഗാന്ധി അവാർഡ് ഫോർ നാഷനൽ ഇന്റഗ്രേഷൻ പുരസ്കാരദാനച്ചടങ്ങിൽനിന്ന് 2010 ഒക്ടോബർ 31ന് എടുത്ത ചിത്രം. (PTI Photo by Shahbaz Khan)
യുഎസ് പ്രസിഡന്റ് ബറാക് ഒബാമയ്ക്കൊപ്പം മൻമോഹൻ സിങ്. 2010 ഏപ്രിൽ 12ന് എടുത്ത ചിത്രം. (PTI Photo by Subhash Chander Malhotra)
English Summary:
Remembering Manmohan Singh: Manmohan Singh's legacy transcends his time as Prime Minister. His powerful words, from his famous defense against criticism to his insightful commentary on key economic policies, continue to resonate today.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.