ADVERTISEMENT

റാസൽഖൈമ ∙ ചെറുവിമാനം റാസൽഖൈമ കടലിൽ തകർന്നുവീണ് യുവ ഇന്ത്യൻ ഡോക്ടറും പൈലറ്റും മരിച്ചു. ഡോ. സുലൈമാൻ അൽ മാജിദ്(26), പാക്കിസ്ഥാനി വനിതാ പൈലറ്റ് എന്നിവരാണു മരിച്ചത്. ആകാശക്കാഴ്ചകൾ കാണാൻ വാടകയ്ക്കെടുത്ത ജസീറ ഏവിയേഷൻ ക്ലബിൽ നിന്നുള്ള ഗ്ലൈഡർ ഉച്ചയ്ക്ക് ടേക്ക് ഓഫ് ചെയ്തതിനു തൊട്ടുപിന്നാലെയാണ് തകർന്നത്. ഡോക്ടറുടെ കുടുംബാംഗങ്ങൾ ക്ലബിൽ എത്തിയിരുന്നു. അടുത്ത വിമാനത്തിൽ സഹോദരനും യാത്ര ചെയ്യേണ്ടതായിരുന്നു. ഡോ. സുലൈമാൻ റാസൽഖൈമയിൽ തന്നെയാണു ജനിച്ചു വളർന്നത്.

English Summary:

Indian doctor death: Young Indian doctor died in Ras Al Khaimah plane crash

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com