ADVERTISEMENT

ബെംഗളൂരു ∙ പ്രോവിഡന്റ് ഫണ്ട് തട്ടിപ്പ് കേസിൽ മുൻ രാജ്യാന്തര ക്രിക്കറ്റ് താരം റോബിൻ ഉത്തപ്പയ്‌ക്കെതിരെയുള്ള അറസ്റ്റ് വാറന്റ് ഹൈക്കോടതി താൽക്കാലികമായി സ്റ്റേ ചെയ്തു. അറസ്റ്റ് വാറന്റിനെയും കണ്ടുകെട്ടൽ നോട്ടിസിനെയും ചോദ്യംചെയ്ത് ഉത്തപ്പ ഹർജി നൽകിയ സാഹചര്യത്തിലാണിത്. അദ്ദേഹം ഡയറക്ടറായിരുന്ന സെന്റാറസ് ലൈഫ്‌സ്റ്റൈൽ ബ്രാൻഡ്സ് എന്ന കമ്പനി ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് പിഎഫ് വിഹിതം പിടിച്ചെങ്കിലും അതു സർക്കാർ ഫണ്ടിൽ നിക്ഷേപിച്ചിട്ടില്ലെന്ന റീജനൽ പിഎഫ് കമ്മിഷണറുടെ പരാതിയെ തുടർന്നായിരുന്നു അറസ്റ്റ് വാറന്റ്. ഉത്തപ്പ ഡയറക്ടറായിരുന്ന 2018–2020 കാലയളവിൽ ഇത്തരത്തിൽ 23.36 ലക്ഷം രൂപയുടെ ക്രമക്കേടാണ് നടന്നത്.

English Summary:

PF embezzlement case: Former cricketer Robin Uthappa avoids arrest in provident fund case

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com