നായയെച്ചൊല്ലി വഴക്ക്: സിപിഐ നേതാവ് അടിയേറ്റു മരിച്ചു
Mail This Article
×
ചെന്നൈ ∙വളർത്തുനായ കുരച്ചതിനെച്ചൊല്ലിയുണ്ടായ വഴക്കിനിടെ സിപിഐ നേതാവ് തലയ്ക്കടിയേറ്റ് മരിച്ചു. തിരുച്ചിറപ്പള്ളിയിൽ സിപിഐ മന്നിച്ചനല്ലൂർ ഏരിയ സെക്രട്ടറി മുത്തുകൃഷ്ണനാണു മരിച്ചത്. വ്യാഴാഴ്ച രാത്രി മുത്തുകൃഷ്ണന്റെ വീടിനു സമീപത്തെ റോഡിൽക്കൂടി നടന്നു പോകുകയായിരുന്ന സമീപവാസിക്കു നേരെ നായ കുരച്ചതിനെ തുടർന്നാണ് വഴക്കുണ്ടായത്. ഇരുമ്പുവടി കൊണ്ട് തലയ്ക്കടിയേറ്റ മുത്തുകൃഷ്ണനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വെള്ളിയാഴ്ച രാവിലെ മരിച്ചു. കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി തിരുച്ചിറപ്പള്ളി പൊലീസ് പറഞ്ഞു.
English Summary:
Dog Barking Argument Turns Deadly: CPI leader Muttukrisnan died after a fatal head injury sustained during a fight triggered by his dog's barking in Tiruchirappalli.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.