ADVERTISEMENT

ന്യൂഡൽഹി ∙ യുവാക്കൾ ഒതുങ്ങിക്കൂടാതെ ഇന്ത്യയെ 2047ൽ വികസിത രാജ്യമാക്കാൻ വേണ്ടി യത്നിക്കണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. വികസിത ഭാരതത്തിനായുള്ള യുവ നേതാക്കളുടെ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയ യുവജന ദിനത്തോടനുബന്ധിച്ചായിരുന്നു പരിപാടി. വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്ക് യുവാക്കളുടെ പങ്കു പ്രധാനമാണ്. രണ്ടു പതിറ്റാണ്ടു കഴിയുമ്പോൾ അതിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കളും അവർ തന്നെയായിരിക്കും. ഏതു രാജ്യത്തിനും മുന്നോട്ടുപോകാൻ വലിയ ലക്ഷ്യങ്ങൾ വേണം. ഇത്തരത്തിൽ ലക്ഷ്യങ്ങൾ മുന്നോട്ടുവച്ചതും അവ കൈവരിക്കുന്നതും കഴിഞ്ഞ 10 വർഷത്തിനിടെ രാജ്യം കണ്ടു – മോദി പറഞ്ഞു. കേന്ദ്ര യുവജനകാര്യ മന്ത്രി മൻസൂഖ് മാണ്ഡവ്യ, വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ തുടങ്ങിയവർ പങ്കെടുത്തു.

English Summary:

Developed India: Prime Minister Narendra Modi urged India's youth to actively contribute to making India a developed nation by 2047. He stressed the significance of their role in achieving this ambitious national goal, highlighting their future benefits.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com