വിവരാവകാശം ജിജ്ഞാസ തീർക്കാനല്ലെന്ന് ഡൽഹി സർവകലാശാല

Mail This Article
×
ന്യൂഡൽഹി ∙ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബിരുദം സംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്തണമെന്ന കേന്ദ്ര വിവരാവകാശ കമ്മിഷന്റെ ഉത്തരവിനെ ചോദ്യം ചെയ്ത ഡൽഹി സർവകലാശാല, വിവരാവകാശനിയമത്തിന്റെ ഉദ്ദേശ്യം മൂന്നാമതൊരാളുടെ ജിജ്ഞാസയെ തൃപ്തിപ്പെടുത്തലല്ലെന്നു കോടതിയിൽ വാദിച്ചു.
ജസ്റ്റിസ് സച്ചിൻ ദത്തയ്ക്കു മുൻപാകെ ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത, വിദ്യാർഥികളുടെ വിവരങ്ങൾ അപരിചിതരോട് വെളിപ്പെടുത്താൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി.
ആക്ടിവിസ്റ്റ് നീരജിന്റെ വിവരാവകാശ അപേക്ഷയിൽ, 2016 ഡിസംബർ 21-ന് ആണു കേന്ദ്ര വിവരാവകാശ കമ്മിഷൻ 1978-ൽ ബിഎ പരീക്ഷ പാസായ എല്ലാ വിദ്യാർഥികളുടെയും രേഖകൾ പരിശോധിക്കാൻ അനുവദിച്ചത്. പിന്നീട് ഹൈക്കോടതി ഈ ഉത്തരവ് സ്റ്റേ ചെയ്തു.
English Summary:
RTI Act vs. Privacy: Delhi University fights to protect PM Modi's degree records from RTI request
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.