ദൃശ്യങ്ങൾ യഥാർഥം; പോക്സോ കേസിൽ യെഡിയൂരപ്പയ്ക്ക് തിരിച്ചടി

Mail This Article
×
ബെംഗളൂരു∙ മുൻമുഖ്യമന്ത്രി ബി.എസ്.യെഡിയൂരപ്പ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ യഥാർഥമാണെന്ന് സിഐഡി കർണാടക ഹൈക്കോടതിയെ അറിയിച്ചു. ദൃശ്യത്തിലെ ശബ്ദം യെഡിയൂരപ്പയുടേതാണെന്ന് സ്ഥിരീകരിച്ചതായും വ്യക്തമാക്കി. തനിക്കെതിരായ പോക്സോ കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന യെഡിയൂരപ്പയുടെ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. കേസിൽ ഇന്നു വീണ്ടും വാദം കേൾക്കും. വസ്തു തർക്കത്തിൽ സഹായം തേടി ചെന്നപ്പോൾ മകളെ യെഡിയൂരപ്പ ഉപദ്രവിച്ചെന്ന് പെൺകുട്ടിയുടെ അമ്മയാണ് പരാതി നൽകിയത്
English Summary:
POCSO Case: B.S. Yediyurappa faces serious allegations of sexually assaulting a minor girl, with the Karnataka High Court hearing a POCSO case based on video evidence confirmed by the CID
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.