ശ്രീഹരിക്കോട്ടയിലെ നൂറാം റോക്കറ്റ് 28ന്

Mail This Article
×
തിരുവനന്തപുരം∙ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നുള്ള നൂറാമത്തെ റോക്കറ്റ് വിക്ഷേപണം 28ന്. കാലാവസ്ഥ അനുകൂലമാണെങ്കിൽ ഐഎസ്ആർഒയുടെ നാവിക്–02 ഉപഗ്രഹത്തെയും വഹിച്ച് ജിഎസ്എൽവി മാർക് 2 റോക്കറ്റ് ചരിത്രത്തിലേക്കു കുതിക്കും. കഴിഞ്ഞ 30ന് സ്പേഡെക്സ് ഉപഗ്രഹങ്ങളെയും വഹിച്ചു കൊണ്ടുള്ളത് റോക്കറ്റിന്റെ 96–ാമത്തെ ഔദ്യോഗിക വിക്ഷേപണമായിരുന്നു. പിന്നീടു പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹനത്തിന്റെ (ആർഎൽവി) സാങ്കേതികവിദ്യ അവതരണം, ഗഗൻയാൻ ദൗത്യത്തിനു മുന്നോടിയായുള്ള ഒന്നാം ടെസ്റ്റ് വെഹിക്കിൾ അവതരണ ദൗത്യം ഉൾപ്പെടെയുള്ള സബ് ഓർബിറ്റൽ വിക്ഷേപണങ്ങൾ കൂടിയായതോടെ ശ്രീഹരിക്കോട്ടയിലെ രണ്ടു വിക്ഷേപണത്തറകളിലുമായി ആകെ 99 വിക്ഷേപണങ്ങൾ പൂർത്തിയായി.
English Summary:
ISRO's 100th Rocket Launch: A historic milestone from Sriharikota
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.