‘രക്തത്തിൽ കുളിച്ച ഒരാൾ ഓടിവന്ന് ഓട്ടോയിൽ കയറി, എത്ര സമയമെടുക്കും..?,സെയ്ഫ് ഹീറോ തന്നെ’

Mail This Article
മുംബൈ ∙ ‘എത്ര സമയമെടുക്കും?’... കുത്തേറ്റ് ആശുപത്രിയിലേക്കു പോകുന്നതിനായി ഓട്ടോറിക്ഷയിൽ കയറിയ ഉടൻ സെയ്ഫ് അലിഖാൻ ഡ്രൈവറോടു ചോദിച്ചു. ഓട്ടോ ഡ്രൈവർ ഭജൻ സിങ് റാണയുടെ ഞെട്ടൽ ഇപ്പോഴും മാറിയിട്ടില്ല. ഉത്തരാഖണ്ഡ് സ്വദേശിയായ റാണയുടെ ഓട്ടോയിലാണ് നടനെ ആശുപത്രിയിലെത്തിച്ചത്.
-
Also Read
സെയ്ഫ് അലി ഖാനെ മുറിയിലേക്ക് മാറ്റി
‘നടനാണ് ഓട്ടോയിൽ കയറിയതെന്ന് ഞാൻ തിരിച്ചറിഞ്ഞില്ല. പാർപ്പിട സമുച്ചയത്തിന്റെ സമീപത്തു കൂടെ പോകുന്നതിനിടെ ഗേറ്റിന് അരികിൽ നിന്ന് ഒരു സ്ത്രീയാണു വിളിച്ചത്. പിന്നാലെ രക്തത്തിൽ കുളിച്ച് ഒരാൾ നടന്നുവന്നു. ഓട്ടോയിൽ കയറി ഇരുന്നു. ഏഴ് വയസ്സ് പ്രായം തോന്നിക്കുന്ന കുട്ടിയും കൂടെയുണ്ടായിരുന്നു. 10 മിനിറ്റിനുള്ളിൽ ആശുപത്രിയിലെത്തി’ – റാണ പറഞ്ഞു.
ആശുപത്രിയിൽ ഓട്ടോറിക്ഷ ഇറങ്ങിയ ഉടൻ ഞാൻ സെയ്ഫ് അലി ഖാനാണ്, സ്ട്രെച്ചർ ഉടൻ കൊണ്ടുവരൂ എന്നു നടൻ പറഞ്ഞു. അദ്ദേഹത്തിന്റെ മുഖത്ത് തെല്ലും ഭയമില്ലായിരുന്നെന്നും റാണ ഓർമിക്കുന്നു. വണ്ടിക്കൂലി വാങ്ങിയില്ലെന്നും നടനെ രക്ഷിച്ചതിൽ അഭിമാനമുണ്ടെന്നും കൂട്ടിച്ചേർത്തു.