സെയ്ഫ് അലി ഖാനെ മുറിയിലേക്ക് മാറ്റി

Mail This Article
മുംബൈ ∙ ബോളിവുഡ് താരം സെയ്ഫ് അലി ഖാനെ (54) കുത്തിയ പ്രതിയെ രണ്ടു ദിവസം പിന്നിട്ടിട്ടും കണ്ടെത്താനാകാതെ മുംബൈ പൊലീസ് വലയുന്നു. സിസിടിവി ദൃശ്യവുമായി രൂപസാദൃശ്യം തോന്നിയ യുവാവിനെ ഇന്നലെ മണിക്കൂറുകൾ ചോദ്യം ചെയ്തശേഷം വിട്ടയച്ചു. മൂന്നു ദിവസം മുൻപ് സെയ്ഫിന്റെ ഫ്ലാറ്റിൽ മരപ്പണിക്കെത്തിയ ആളാണിത്. അതേസമയം, പ്രതിയെക്കുറിച്ച് പൊലീസിനു സൂചന ലഭിച്ചെന്നും അറസ്റ്റ് വൈകില്ലെന്നും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു.
-
Also Read
ആർ.ജി.കർ കൊലപാതകം; വിധി ഇന്ന്
ആരോഗ്യനില മെച്ചപ്പെട്ട സെയ്ഫ് അലി ഖാനെ ഐസിയുവിൽനിന്നു മുറിയിലേക്കു മാറ്റി. അദ്ദേഹത്തിന് നടക്കാൻ കഴിയുന്നുണ്ടെന്നും തിങ്കളാഴ്ച ആശുപത്രി വിടാമെന്നും ഡോക്ടർമാർ അറിയിച്ചു. സെയ്ഫിന്റെ ഭാര്യയും നടിയുമായ കരീന കപൂറിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി.
അതിനിടെ, അക്രമി കെട്ടിടത്തിലേക്കു കയറിപ്പോകുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. മുഖം ടവൽകൊണ്ട് മറച്ച് തോളിൽ ബാഗുമായി പോകുന്നതാണു ദൃശ്യത്തിലുള്ളത്. ആക്രമണത്തിനു ശേഷം മുഖം മറയ്ക്കാതെ ഇറങ്ങിവരുന്ന ദൃശ്യം നേരത്തേ പുറത്തുവന്നിരുന്നു.