ADVERTISEMENT

ബെംഗളൂരു∙ ബിജെപി കർണാടക പ്രസിഡന്റ് ബി.വൈ. വിജയേന്ദ്രയ്ക്കെതിരായ വിമതനീക്കം ശക്തമാകുന്നതിനിടെ, മുതിർന്ന ഒബിസി നേതാവ് സുനിൽ കുമാർ 

എംഎൽഎ ജനറൽ സെക്രട്ടറി സ്ഥാനം ഒഴിയാൻ സന്നദ്ധത പ്രകടിപ്പിച്ചു. വിജയേന്ദ്രയുമായുള്ള അഭിപ്രായവ്യത്യാസവും പാർട്ടിയിലെ വിഭാഗീയതയുമാണ് അപ്രതീക്ഷിത നീക്കത്തിനു കാരണമായി പറയുന്നത്. മുൻമന്ത്രി കൂടിയായ സുനിൽകുമാർ നിലവിൽ നിയമസഭയിലെ ചീഫ് വിപ് കൂടിയാണ്. ഇതിനിടെ, വിമതനീക്കത്തിനു നേതൃത്വം നൽകുന്ന എംഎൽഎമാരായ ബസനഗൗഡ പാട്ടീൽ യത്നൽ, രമേഷ് ജാർക്കിഹോളി എന്നിവരെ പാർട്ടിയിൽ‌ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെടാൻ ഔദ്യോഗികപക്ഷം തീരുമാനിച്ചു.

മുൻ മുഖ്യമന്ത്രി യെഡിയൂരപ്പയും മകൻ വിജയേന്ദ്രയും കൂടി പാർട്ടിയെ നിയന്ത്രണത്തിലാക്കിയെന്നാണു വിമതർ ആരോപിക്കുന്നത്. 

English Summary:

Karnataka BJP in Turmoil: General secretary's resignation sparks uproar

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com