‘മോദി പാവങ്ങളെ അവഗണിച്ചു, ഇത് നീതിക്കായി’; ‘വെള്ള ടി ഷർട്ട്’ പ്രസ്ഥാനവുമായി രാഹുൽ, മിസ്ഡ് കോൾ നൽകി ഭാഗമാകാം

Mail This Article
ന്യൂഡൽഹി ∙ മോദി സർക്കാരിനെതിരെ ‘വെള്ള ടി ഷർട്ട്’ പ്രസ്ഥാനത്തിനു തുടക്കമിട്ട് ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി. സാമ്പത്തികവും സാമൂഹികവുമായ അസമത്വത്തിനെതിരെയും മോദി സർക്കാർ പാവങ്ങളെയും തൊഴിലാളികളെയും അവഗണിച്ചതിനെതിരെയുമാണിതെന്നു സമൂഹമാധ്യമത്തിൽ രാഹുൽ കുറിച്ചു.
-
Also Read
കർഷക സമരം: ഫെബ്രുവരി 14ന് ചർച്ച
‘സാമൂഹികനീതിക്കായുള്ള സമരം, എല്ലാത്തരം വേർതിരിവിനെയും തള്ളിക്കളയൽ, രാജ്യത്തു സമാധാനത്തിനും സുസ്ഥിരതയ്ക്കും വേണ്ടിയുള്ള പ്രയത്നം എന്നിവയിൽ നിങ്ങൾക്കു വിശ്വാസമുണ്ടെങ്കിൽ വെള്ള ടി ഷർട്ട് ധരിച്ച് ഈ പ്രസ്ഥാനത്തിൽ പങ്കാളികളാകുക.
സമ്പത്ത് ചിലരിൽ കുന്നുകൂട്ടാനാണു മോദി സർക്കാരിന്റെ ശ്രമം മുഴുവൻ. അസമത്വം വളരാൻ ഇതിടയാക്കുന്നു. രാജ്യത്തിനു വേണ്ടി ചോരയും വിയർപ്പുമൊഴുക്കി പണിയെടുക്കുന്നവർ അനീതിക്കും അക്രമത്തിനും ഇരകളാകുന്നു. അവർക്കു നീതി നൽകാനുള്ളതാണീ പ്രസ്ഥാനം. https://whitetshirt.in/home/hin വഴിയോ 9999812024 എന്ന നമ്പറിൽ മിസ്ഡ്കോൾ നൽകിയോ പ്രസ്ഥാനത്തിൽ ചേരാം.’– രാഹുൽ പറഞ്ഞു.