‘കേസിൽ കുരുക്കി പൗരൻമാരെ പീഡിപ്പിക്കരുത്’: ഇ.ഡിയോട് ഹൈക്കോടതി, ഒരു ലക്ഷം പിഴ

Mail This Article
മുംബൈ∙ പൗരന്മാരെ അനാവശ്യമായി കേസിൽ കുരുക്കി പീഡിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും നിയമാനുസൃതം മാത്രം പ്രവർത്തിക്കണമെന്നും ഇ.ഡിയോട് നിർദേശിച്ച ബോംബെ ഹൈക്കോടതി അന്വേഷണ ഏജൻസിക്ക് ഒരു ലക്ഷം രൂപ പിഴയും ചുമത്തി.
-
Also Read
മോദി–ട്രംപ് കൂടിക്കാഴ്ച അടുത്തമാസം
സിവിൽ തർക്കം ക്രിമിനൽ കേസാക്കി കള്ളപ്പണം വെളുപ്പിക്കൽ കുറ്റം ചുമത്തിയതിനെയാണ് കോടതി രൂക്ഷമായി വിമർശിച്ചത്. വഞ്ചനക്കേസിൽ വിശദ പരിശോധനയില്ലാതെ ഇ.ഡി സാമ്പത്തിക കുറ്റകൃത്യത്തിന് കേസെടുത്തെന്ന
കെട്ടിട നിർമാതാവ് രാകേഷ് ജെയ്നിന്റെ പരാതി സ്വീകരിച്ചാണ് കോടതി ഉത്തരവ്. രാകേഷ് ജെയ്നെതിരെ പരാതി നൽകിയ വ്യക്തിക്കും ഒരുലക്ഷം രൂപ പിഴ വിധിച്ചിട്ടുണ്ട്. സിവിൽ തർക്കമായി പൊലീസ് എഴുതിത്തള്ളിയ പരാതി മറ്റൊരു സ്റ്റേഷനിൽ പരാതിക്കാരൻ നൽകിയതിന്റെ അടിസ്ഥാനത്തിലാണ് ഇ.ഡി കേസെടുത്തത്. പിഴത്തുക നാല് ആഴ്ചയ്ക്കുള്ളിൽ ഹൈക്കോടതി ലൈബ്രറിക്ക് നൽകണം. ഇ.ഡിക്ക് അപ്പീൽ നൽകാൻ വിധി നാല് ആഴ്ചത്തേക്ക് സ്റ്റേ ചെയ്തിട്ടുണ്ട്.