മുൻ കേന്ദ്രമന്ത്രി ജോൺ ബാർല തൃണമൂൽ കോൺഗ്രസിലേക്ക്

Mail This Article
×
കൊൽക്കത്ത ∙ ബിജെപി നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ ജോൺ ബാർല തൃണമൂൽ കോൺഗ്രസിലേക്ക്. കഴിഞ്ഞ ദിവസം ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പങ്കെടുത്ത പരിപാടിയിൽ ജോൺ ബാർലയും സംബന്ധിച്ചിരുന്നു. ആലിപുർദ്വാറിൽ നിന്നു 2 തവണ ജയിച്ച ബാർലയ്ക്ക് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ടിക്കറ്റ് ലഭിച്ചില്ല. പകരം മത്സരിച്ച മനോജ് ടിഗ്ഗ ജയിക്കുകയും ചെയ്തു.
കഴിഞ്ഞ സർക്കാരിന്റെ ന്യൂനപക്ഷകാര്യ സഹമന്ത്രിയായിരുന്ന ബാർലയുടെ തുടക്കം തേയിലത്തൊഴിലാളിയായിട്ടാണ്. ബിജെപിയുടെ ആദിവാസി മുഖങ്ങളിൽ ഒന്നായിരുന്നു.
ജനങ്ങൾക്കു വേണ്ടി പ്രവർത്തിക്കാൻ ബിജെപി അവസരം നൽകുന്നില്ലെന്നു ബാർല പറഞ്ഞു. അതേസമയം, സ്വന്തം ബൂത്തിൽ 2 വോട്ടുപോലും ഇല്ലാത്തയാളാണു ജോൺ ബാർലയെന്നു പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി പറഞ്ഞു.
English Summary:
Big Blow to BJP: Former union minister John Barla to join Trinamool Congress
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.