ADVERTISEMENT

ന്യൂഡൽഹി ∙ ഇന്റർനെറ്റ് ഇല്ലാതെ, കോളിനും എസ്എംഎസിനും മാത്രമായി ടെലികോം കമ്പനികൾ അവതരിപ്പിച്ച റീചാർജ് പ്ലാനുകൾ പരിശോധിക്കുമെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്) അറിയിച്ചു. പുതിയ പ്ലാനുകളുടെ നിരക്കിൽ കാര്യമായ കുറവുണ്ടായില്ലെന്ന ആക്ഷേപം ഉയർന്നിരുന്നു. 

ഒരാൾക്ക് ഇന്റർനെറ്റ് പ്ലാൻ ആവശ്യമില്ലെങ്കിൽ വോയ്സ് കോളും എസ്എംഎസും മാത്രമുള്ള കുറഞ്ഞ പ്ലാൻ നൽകണമെന്നായിരുന്നു ട്രായിയുടെ ഉത്തരവ്. ഇതനുസരിച്ചാണ് കമ്പനികൾ പ്ലാനുകൾ അവതരിപ്പിച്ചത്. പുതിയ പ്ലാനുകൾ അവതരിപ്പിച്ചാൽ 7 ദിവസത്തിനകം ട്രായിയെ കമ്പനികൾ അറിയിക്കണം.

English Summary:

TRAI Investigation: TRAI investigates complaints regarding new recharge plans. The Telecom Regulatory Authority of India will examine if telecom companies have complied with its order on affordable voice-only plans.

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com