റിപ്പബ്ലിക് ദിന പരേഡ് നയിക്കാൻ അച്ഛനും മകനും

Mail This Article
ന്യൂഡൽഹി ∙ അച്ഛൻ പൂർണ കമാൻഡ്, മകന് പരേഡിലെ ഏറ്റവും മുന്നിലെ മാർച്ചിങ് വിഭാഗത്തിന്റെ കമാൻഡ്– റിപ്പബ്ലിക് ദിന പരേഡിൽ ഒരുപക്ഷേ ഇതാദ്യമാകാം. പരമ്പരാഗതമായി കരസേനയുടെ ഡൽഹി ഏരിയയുടെ കമാൻഡറർക്കാണ് റിപ്പബ്ലിക് ദിന പരേഡിന്റെ പൂർണ കമാൻഡർ ആയിരിക്കാനുള്ള അവകാശം.
പരേഡിൽ ഏറ്റവും മുന്നിലെ തുറന്ന ജീപ്പിൽ രാഷ്ട്രപതിയെ സല്യൂട്ട് ചെയ്തുകൊണ്ട് അദ്ദേഹമാണ് പരേഡ് നയിക്കുക. ഇപ്പോഴത്തെ ഡൽഹി ഏരിയ കമാൻഡറായ ലഫ്റ്റനന്റ്–ജനറൽ ഭാവനീഷ് സിങ്ങാണ് ഇക്കൊല്ലത്തെ പരേഡ് കമാൻഡർ. വിവിധ സേനസേനാവിഭാഗങ്ങളുടെയും റെജിമെന്റുകളുടെയും മാർച്ചിങ് വിഭാഗങ്ങൾ അദ്ദേഹത്തെ അനുഗമിക്കും. ഇവരിൽ പ്രഥമസ്ഥാനം പരമ്പരാഗതമായി 61–ാം കാവൽറി എന്ന കുതിരപ്പടയ്ക്കാണ്.
ഇത്തവണ അവരെ കമാൻഡ് ചെയ്തുകൊണ്ട് കർത്തവ്യപഥിൽ എത്തുന്നത് ഭാവനീഷ് സിങ്ങിന്റെ പുത്രൻ ലഫ്റ്റനന്റ് അഹാൻ കുമാറായിരിക്കും.