അമ്മയ്ക്കും മകനും രാഷ്ട്രപതിയുടെ മെഡൽ

Mail This Article
×
ന്യൂഡൽഹി ∙ അമ്മയ്ക്കും മകനും രാഷ്ട്രപതിയുടെ സൈനിക മെഡൽ. ആർമി മെഡിക്കൽ സർവീസസ് ഡയറക്ടർ ജനറൽ ലഫ്റ്റനന്റ് ജനറൽ സാധന സക്സേന നായർക്ക് അതിവിശിഷ്ട സേവാ മെഡലും മകൻ ഫ്ലൈറ്റ് ലഫ്റ്റനന്റ് തരുൺ നായർക്ക് ധീരതയ്ക്കുള്ള വായുസേനാ മെഡലുമാണു ലഭിച്ചത്. പാലക്കാട് ഒറ്റപ്പാലം പനയൂർ സ്വദേശി റിട്ട. എയർ മാർഷൽ കെ.പി.നായരാണു സാധനയുടെ ഭർത്താവ്. ഇദ്ദേഹത്തിനും മുൻപ് അതിവിശിഷ്ട സേവാ മെഡൽ ലഭിച്ചിട്ടുണ്ട്. ആർമി മെഡിക്കൽ സർവീസസ് ഡിജി പദവിയിലെത്തിയ ആദ്യ വനിതയായ സാധന യുപി സ്വദേശിയാണ്.
കഴിഞ്ഞവർഷം മാർച്ചിൽ മിഗ്–29 യുദ്ധവിമാനത്തെ അപകടകരമായ സാഹചര്യത്തിൽ സുരക്ഷിതമായി വ്യോമതാവളത്തിൽ തിരികെയെത്തിച്ച മികവാണ് തരുണിനെ മെഡലിന് അർഹനാക്കിയത്.
English Summary:
Indian Military: Presidential Medals awarded to a mother and son highlight an unprecedented military achievement. Lieutenant General Sadhana Nair and Flight Lieutenant Tarun Nair's awards signify exceptional service and bravery in the Indian Armed Forces.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.