നിർമലയ്ക്ക് ഇരട്ട നേട്ടം; ഇന്ന് എട്ടാം ബജറ്റ്

Mail This Article
∙ സ്വതന്ത്ര ഭാരതത്തിൽ ഏറ്റവുമധികം ബജറ്റുകൾ തുടർച്ചയായി അവതരിപ്പിച്ച സി.ഡി.ദേശ്മുഖിന്റെ റെക്കോർഡ് (ഏഴെണ്ണം) ഇന്ന് ധനമന്ത്രി നിർമല സീതാരാമൻ മറികടക്കും. ഇന്നത്തെ അവതരണം കൂടി പരിഗണിച്ചാൽ 2019 മുതൽ 7 സമ്പൂർണ ബജറ്റും ഒരു ഇടക്കാല ബജറ്റുമാണ് നിർമലയുടെ അക്കൗണ്ടിലുണ്ടാവുക.
∙ ഏറ്റവും കൂടുതൽ ബജറ്റുകൾ അവതരിപ്പിച്ചവരുടെ പട്ടികയിൽ പ്രണബ് മുഖർജിക്കൊപ്പം മൂന്നാം സ്ഥാനത്ത്.
∙ ഇലക‍്ഷൻ വഴി തിരഞ്ഞെടുക്കപ്പെട്ട പാർലമെന്റ് നിലവിൽ വന്ന 1952 ഏപ്രിലിനു ശേഷം തുടർച്ചയായി ഏറ്റവുമധികം ബജറ്റ് അവതരിപ്പിച്ചതിന്റെ റെക്കോർഡ് മൊറാർജി ദേശായിക്കായിരുന്നു (6 എണ്ണം).
∙ തുടർച്ചയായി കൂടുതൽ തവണ ബജറ്റ് അവതരിപ്പിച്ച മറ്റ് ധനമന്ത്രിമാർ: ഡോ.മൻമോഹൻ സിങ്, യശ്വന്ത് സിൻഹ, പി.ചിദംബരം, പ്രണബ് മുഖർജി, അരുൺ ജയ്റ്റ്‍ലി (5 വീതം).
ബജറ്റ് അവതരണം 11 മുതൽ
മൂന്നാം മോദി സർക്കാരിന്റെ രണ്ടാം ബജറ്റാണ് ഇന്ന് 11ന് അവതരിപ്പിക്കുന്നത്. അവതരണത്തിനു പിന്നാലെ ബജറ്റ് രേഖകളും പ്രസംഗവും indiabudget.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാകും.