ഹാർലി കിട്ടും സൂപ്പർ വിലയിൽ; 600 സിസിക്ക് മുകളിലുള്ള ബൈക്കുകളുടെ കസ്റ്റംസ് തീരുവ കുറച്ചു

Mail This Article
ന്യൂഡൽഹി∙ ഇറക്കുമതി ചെയ്യുന്ന ഹാർലി ഡേവിഡ്സൺ മോട്ടർ സൈക്കിളുകളുടെ ഉൾപ്പെടെ വില ഗണ്യമായി കുറയാനിടയാക്കുന്നതാണു ബജറ്റിലെ കസ്റ്റംസ് തീരുവ പരിഷ്കാരം. 1600 സിസിക്ക് മുകളിലുള്ള ബൈക്കുകളുടെ കസ്റ്റംസ് തീരുവ 50 ശതമാനത്തിൽനിന്നു 30%, 1600 സിസിക്ക് താഴെയുള്ളവയുടെ തീരുവ 50 ശതമാനത്തിൽനിന്നു 40% എന്നിങ്ങനെയാണു കുറച്ചത്. ഭാഗികമായി അസംബിൾ ചെയ്തതും, ഒട്ടും അസംബിൾ ചെയ്യാത്തതുമായ പതിപ്പുകൾക്കും തീരുവയിൽ ഇളവുണ്ട്.
1600 സിസിക്ക് താഴെയുള്ള വാഹനങ്ങൾക്കും നികുതിയിളവുള്ളതിനാൽ ഹോണ്ട, സുസുക്കി, ഡുക്കാട്ടി, ട്രയംഫ് തുടങ്ങിയ കമ്പനികൾക്കും ഗുണം ലഭിക്കും.
4,000 ഡോളറിനു (ഏകദേശം 35 ലക്ഷം രൂപ) മുകളിലുള്ള വാഹനങ്ങളുടെ തീരുവ 100% ആയിരുന്നത് 70% ആക്കി കുറച്ചു. എന്നാൽ 10% സാമൂഹികക്ഷേമ സർചാർജിനു പകരം 40% കാർഷിക അടിസ്ഥാനസൗക്ര്യ വികസന സെസ് ചുമത്തി. ഫലത്തിൽ നികുതിയിൽ മാറ്റമില്ല.