ADVERTISEMENT

തിരുവനന്തപുരം ∙ 200 വന്ദേഭാരത് ട്രെയിനുകളും 50 നമോഭാരത് ട്രെയിനുകളും 100 അമൃത് ഭാരത് നോൺ എസി ട്രെയിനുകളും പുറത്തിറക്കുമെന്ന ബജറ്റ് പ്രഖ്യാപനം യാത്രക്കാർക്കു നേട്ടമാകും. വൈകിയാണെങ്കിലും റെയിൽവേ മന്ത്രാലയത്തിന്റെ ശ്രദ്ധ സാധാരണ യാത്രക്കാരിലേക്കു തിരിയുന്നു എന്നതാണു ശ്രദ്ധേയം. 3 വർഷത്തിനുള്ളിൽ 17,500 ജനറൽ കോച്ചുകൾ നിർമിക്കാനുള്ള തീരുമാനം, തേഡ് എസി കോച്ചുകൾ കൂട്ടാനുള്ള മുൻതീരുമാനത്തിൽനിന്നുള്ള പിന്മാറ്റമാണ്.

യാത്രക്കൂലി കൂട്ടുന്നതു വിമർശിക്കപ്പെടുമെന്നതിനാൽ അതു മറികടക്കാൻ സൗകര്യങ്ങൾ കൂടിയ വന്ദേഭാരത്, നമോഭാരത് ട്രെയിനുകൾ ഓടിക്കുകയും അവയുടെ ടിക്കറ്റ് നിരക്ക് ഉയർത്തുകയുമാണു റെയിൽവേ ചെയ്യുന്നത്.

200-250 കിലോമീറ്റർ പരിധിയിലുള്ള നഗരങ്ങളെ ബന്ധിപ്പിക്കുന്ന നമോഭാരത് ട്രെയിൻ മെട്രോ മാതൃകയിൽ സീറ്റുള്ളവയാണ്. എറണാകുളം–കോഴിക്കോട്, കോഴിക്കോട്–മംഗളൂരു, തിരുവനന്തപുരം–എറണാകുളം, കോയമ്പത്തൂർ–നിലമ്പൂർ, കൊല്ലം–തിരുനെൽവേലി റൂട്ടുകൾ നമോഭാരതിന് അനുയോജ്യമാണ്.

വന്ദേഭാരത് ചെയർകാറിനു പുറമേ സ്ലീപ്പർ ട്രെയിനുകളും ഈ വർഷം പുറത്തിറക്കുമെന്ന പ്രഖ്യാപനത്തോടെ െചയർ‍കാർ കോച്ചുകളുടെ ഉൽപാദനം കുറയ്ക്കുമെന്നാണു സൂചന. 2025–27 കാലയളവിൽ 50 വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ പുറത്തിറക്കാനാണു തീരുമാനം. വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ രാജധാനി റൂട്ടുകളിലും മറ്റു പ്രധാന റൂട്ടുകളിലുമാണു വരിക. തിരുവനന്തപുരം നോർത്ത് – ബെംഗളൂരു വന്ദേഭാരത് സ്ലീപ്പർ റെയിൽവേ ബോർഡ് ആദ്യം ശുപാർശ ചെയ്ത റൂട്ടുകളുടെ പട്ടികയിലുണ്ട്. തിരുവനന്തപുരത്തുനിന്നു മുംബൈയിലേക്കും വന്ദേഭാരത് സ്ലീപ്പറിനു സാധ്യതയുണ്ട്.

English Summary:

Vande Bharat Expansion: More trains, More routes, More Benefit for passengers

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com