എടിഎം ചാർജ് 22 രൂപയാക്കാൻ ശുപാർശ

Mail This Article
×
ന്യൂഡൽഹി ∙ എടിഎമ്മുകളിലെ സൗജന്യ ഇടപാടിനുള്ള പ്രതിമാസ പരിധി കഴിഞ്ഞാൽ ഈടാക്കുന്ന നിരക്ക് 22 രൂപയായി കൂട്ടാൻ ശുപാർശ. നിലവിൽ 21 രൂപയാണ്. ഇതിനു പുറമേ, മറ്റു ബാങ്കുകളുടെ എടിഎം ഉപയോഗിക്കുമ്പോഴുള്ള ഇന്റർബാങ്ക് ചാർജ് 17 രൂപയിൽനിന്നു 19 രൂപയാക്കാനും റിസർവ് ബാങ്കിനോടു നാഷനൽ പേയ്മെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) ശുപാർശ ചെയ്തതായാണു റിപ്പോർട്ട്.
-
Also Read
ചെന്നൈയിൽ മൂടൽമഞ്ഞ്: 40 വിമാനങ്ങൾ വൈകി
ഓരോ മാസവും സ്വന്തം ബാങ്കിന്റെ എടിഎമ്മുകളിൽ 5 ഇടപാടുകൾ സൗജന്യമാണ്. മറ്റു ബാങ്കുകളുടെ പ്രതിമാസ എടിഎം ഉപയോഗം മെട്രോ നഗരങ്ങളിൽ മൂന്നെണ്ണവും മെട്രോ ഇതര നഗരങ്ങളിൽ അഞ്ചെണ്ണവുമാണ് സൗജന്യം.
English Summary:
ATM Fee Hike: ₹22 charge proposed after free transaction limit
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.