കേന്ദ്ര ബജറ്റ്: റെയിൽവേ വിഹിതം കൂടുതൽ മഹാരാഷ്ട്രയ്ക്ക്

Mail This Article
തിരുവനന്തപുരം ∙ കേന്ദ്ര ബജറ്റിൽ റെയിൽവേ വിഹിതം ഏറ്റവും കൂടുതൽ ലഭിച്ചതു മഹാരാഷ്ട്രയ്ക്ക്– 23,778 കോടി രൂപ. ഉത്തർപ്രദേശ് (19,858 കോടി), ഗുജറാത്ത് (7,155 കോടി) എന്നിവയാണു കൂടുതൽ വിഹിതം ലഭിച്ച മറ്റു 2 സംസ്ഥാനങ്ങൾ. പതിവു പോലെ പട്ടികയിൽ താഴെയാണു കേരളത്തിന്റെ സ്ഥാനം. ഹിമാചൽപ്രദേശും ഗോവയും ഡൽഹിയും മാത്രമാണു കേരളത്തിനു പിന്നിലുള്ളത്. ദക്ഷിണേന്ത്യയിൽ ഏറ്റവും കുറവു വിഹിതം ലഭിച്ചതും കേരളത്തിനാണ്.
-
Also Read
ചെന്നൈയിൽ മൂടൽമഞ്ഞ്: 40 വിമാനങ്ങൾ വൈകി
പുതിയ പദ്ധതികളില്ലാത്തതാണു വിഹിതം കുറയാൻ കാരണമെന്നാണ് അധികൃതർ വിശദീകരിക്കുന്നത്. എന്നാൽ, പുതിയ പദ്ധതികൾക്കുള്ള ശുപാർശ റെയിൽവേയുടെ ഭാഗത്തു നിന്നുണ്ടാകുന്നില്ല. പരസ്പരം പഴിചാരി കാലം കഴിക്കുകയാണു റെയിൽവേയും സംസ്ഥാന സർക്കാരും. ഗുരുവായൂർ–തിരുനാവായ (37 കി.മീ.) പാത വേഗം തീർക്കാവുന്ന പദ്ധതിയാണെങ്കിലും കേരളം താൽപര്യം കാണിക്കുന്നില്ല. തിരുവനന്തപുരം– മംഗളൂരു മുന്നും നാലും പാതയ്ക്കായി സർവേ തുടങ്ങിയിട്ട് ഏറെയായെങ്കിലും പൂർത്തിയാക്കാൻ റെയിൽവേയ്ക്കു കഴിയാത്തതും തിരിച്ചടിയായി.
സംസ്ഥാനം , തുക (കോടിയിൽ)
∙മഹാരാഷ്ട്ര 23,778
∙ഉത്തർപ്രദേശ് 19,858
∙ഗുജറാത്ത് 17,155
∙മധ്യപ്രദേശ് 14,745
∙ബംഗാൾ 13,955
∙രാജസ്ഥാൻ 9,960
∙ഒഡീഷ 10,599
∙ബിഹാർ 10,066
∙അസം, വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ 10,440
∙ആന്ധ്ര 9417
∙കർണാടക 7564
∙ജാർഖണ്ഡ് 7306
∙ഛത്തീസ്ഗഡ് 6925
∙തമിഴ്നാട് 6626
∙പഞ്ചാബ് 5421
∙തെലങ്കാന 5337
∙ഉത്തരാഖണ്ഡ് 4641
∙ഹരിയാന 3416
∙കേരളം 3042
∙ഹിമാചൽപ്രദേശ് 2716
∙ഡൽഹി 2593
∙ഗോവ 482