ADVERTISEMENT

ഇസ്‍ലാമാബാദ് ∙ കശ്മീർ ഉൾപ്പെടെ ഇന്ത്യയുമായുള്ള എല്ലാ പ്രശ്നങ്ങളും ചർച്ചയിലൂടെ പരിഹരിക്കാൻ പാക്കിസ്ഥാൻ തയാറാണെന്ന് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് പറഞ്ഞു. മുസാഫറാബാദിൽ കശ്മീർ ഐക്യദാർഢ്യദിനാചരണത്തിന്റെ ഭാഗമായി പാക്കധിനിവേശ കശ്മീരിലെ നിയമസഭയുടെ പ്രത്യേക സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു    അദ്ദേഹം. 

2019 ഓഗസ്റ്റ് 5ലെ നടപടിയിൽനിന്ന് ഇന്ത്യ പുറത്തുകടന്ന് ചർച്ചകളിലൂടെ പരിഹാരത്തിനു ശ്രമിക്കണം – കശ്മീരിന്റെ പ്രത്യേക പദവി ഇന്ത്യ റദ്ദാക്കിയത് ഓർമിപ്പിച്ച് അദ്ദേഹം പറഞ്ഞു. യുഎൻ പ്രമേയം അനുസരിച്ച് കശ്മീരിലെ ജനങ്ങൾക്ക് സ്വയംനിർണയാവകാശം നൽകണമെന്നും ആവശ്യപ്പെട്ടു.

English Summary:

Shehbaz Sharif: Pakistan proposes talks with India on Kashmir issue

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com