ADVERTISEMENT

ഗുവാഹത്തി ∙ കോൺഗ്രസ് എംപി ഗൗരവ് ഗൊഗോയിയുടെ ഭാര്യയും ബ്രിട്ടിഷ് വനിതയുമായ എലിസബത്ത് കോൾബണിന്റെ പാക്കിസ്ഥാൻ ബന്ധങ്ങളെപ്പറ്റി അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) രൂപീകരിക്കുന്ന കാര്യം അടുത്ത മന്ത്രിസഭായോഗത്തിൽ ചർച്ച ചെയ്യുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പറഞ്ഞു. അന്വേഷണത്തിനു ശേഷം വേണ്ടിവന്നാൽ കേസ് റജിസ്റ്റർ ചെയ്യും.

ഗൗരവിന്റെ പിതാവ് തരുൺ ഗൊഗോയ് അസം മുഖ്യമന്ത്രിയായിരിക്കെ പാക്ക് ചാരസംഘടനയായ ഐഎസ്ഐ മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ചുവെന്ന ആരോപണങ്ങളെപ്പറ്റിയാണ് പരിശോധിക്കുന്നത്.

എലിസബത്ത് കോൾബൺ പാക്കിസ്ഥാനിൽ സന്ദർശനം നടത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. വീസ, പാസ്പോർട്ട് വിവരങ്ങൾ പരിശോധിക്കും. പാക്കിസ്ഥാൻ പ്ലാനിങ് കമ്മിഷന്റെ ഉപദേശകനായ അലി ത​ഖ്​വീർ ഷെയ്ഖും കോൾബണും മുൻ സഹപ്രവർത്തകരായിരുന്നു. ഈ ബന്ധം വ്യക്തമാക്കുന്ന 2019 ലെ സമൂഹമാധ്യമത്തിലെ സ്ക്രീൻ ഷോട്ടും മുഖ്യമന്ത്രി പുറത്തുവിട്ടു. കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നതായും മുഖ്യമന്ത്രി അവകാശപ്പെട്ടു. 

English Summary:

Pakistan Links Allegation: Assam SIT to probe Pakistan links of Congress MP's wife

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com