പാക്ക് പൗരനെതിരെ കേസെടുത്ത് അസം പൊലീസ്

Mail This Article
×
ഗുവാഹത്തി ∙ കോൺഗ്രസ് എംപി ഗൗരവ് ഗൊഗോയിയുടെ ഭാര്യ എലിസബത്ത് കോൾബണിന്റെ പാക്കിസ്ഥാൻ ബന്ധങ്ങളെപ്പറ്റിയുള്ള വിവാദങ്ങൾക്കിടെ, പാക്ക് പൗരനെതിരെ അസം പൊലീസ് കേസെടുത്തു. ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളെപ്പറ്റി സമൂഹമാധ്യമങ്ങളിൽ കമന്റിട്ടതിനാണ് അലി തൗഖിർ ഷെയ്ഖിനെതിരെ കേസെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പറഞ്ഞു. രാജ്യതാൽപര്യത്തിനും സമുദായ ഐക്യത്തിനും എതിരാണു കമന്റെന്നും ഹിമന്ത പറഞ്ഞു. പാക്ക് പ്ലാനിങ് കമ്മിഷന്റെ ഉപദേശകനായ ഷെയ്ഖും ബ്രിട്ടിഷ് പൗരത്വമുള്ള കോൾബണും മുൻ സഹപ്രവർത്തകരാണ്. ഷെയ്ഖിനെതിരെ കേസെടുക്കാനും മറ്റാർക്കെങ്കിലും ഗൂഢാലോചനയിൽ പങ്കുണ്ടോയെന്ന് അന്വേഷിക്കാനും ഞായറാഴ്ച മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. അപകീർത്തിപ്പെടുത്താനുള്ള ബിജെപി ശ്രമത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നു ഗൊഗോയി പ്രതികരിച്ചു.
English Summary:
Assam Police Case: Assam Police Charges Pakistani Citizen for Anti-India Social Media Posts
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.