ADVERTISEMENT

ന്യൂഡൽഹി ∙ വ്യോമസേനാ മേധാവിയായിരുന്ന റിട്ട. എയർ ചീഫ് മാർഷൽ സ്വരൂപ് കൃഷ്ണ കൗൾ (91) അന്തരിച്ചു. പോർവിമാന പൈലറ്റായി 1954ൽ സേനയിൽ ചേർന്ന കൗൾ 3700 മണിക്കൂർ വിമാനം പറപ്പിച്ചിട്ടുണ്ട്. 1971ലെ ഇന്ത്യ-പാക്ക് യുദ്ധത്തിലെ സേവനം പരിഗണിച്ചു രണ്ടാമത്തെ പരമോന്നത സൈനിക ബഹുമതിയായ മഹാവീർചക്ര നൽകി രാജ്യം ആദരിച്ചു. 1993 ജൂലൈ 31നു വ്യോമസേനാ മേധാവിയായി. 1995 ഡിസംബറിലാണു വിരമിച്ചത്. സോവിയറ്റ് യൂണിയനിൽ എയർ അറ്റാഷെയായും സേവനമനുഷ്‌ഠിച്ചു. മഹാവീർചക്ര നേടിയവരിൽ രണ്ടു പേർ മാത്രമാണു വ്യോമസേനാ മേധാവിയായിട്ടുള്ളത്. ഋഷികേശ് മുൾഗാ‌വ്കറാണ് ആദ്യം ഈ നേട്ടം സ്വന്തമാക്കിയത്.

English Summary:

Passing of Air Chief Marshal: Air Chief Marshal Swaroop Krishna Kaul, a distinguished war hero, passed away at the age of 91. He served the nation with immense dedication as a fighter pilot and later as Chief of Air Staff, earning the prestigious Maha Vir Chakra for his bravery.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com