ADVERTISEMENT

ന്യൂഡൽഹി ∙ പ്രകടമായി സ്ത്രീധനം ആവശ്യപ്പെട്ടില്ലെന്നതു കൊണ്ട് ഭാര്യയ്ക്കെതിരായ ക്രൂരതാകുറ്റത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ ഭർത്താവിനോ വീട്ടുകാർക്കോ കഴിയില്ലെന്നു സുപ്രീം കോടതി വ്യക്തമാക്കി.

നേരിട്ടു സ്ത്രീധനം ആവശ്യപ്പെട്ടില്ലെന്നത് ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം ക്രൂരത സംബന്ധിച്ച കുറ്റം ഒഴിവാക്കുന്നതിനുള്ള കാരണമാകില്ല. സ്ത്രീധനം ആവശ്യപ്പെട്ടിട്ടില്ലെങ്കിലും ഐപിസിയിലെ 498എ പ്രകാരമുള്ള കുറ്റം (ക്രൂരത) നിലനിൽക്കുമെന്നും ജഡ്ജിമാരായ വിക്രംനാഥ്, പ്രസന്ന ബി. വരാലെ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.

2 തരത്തിലുള്ള ക്രൂരതയാണ് ഈ വകുപ്പിലുള്ളത്. ശാരീരികവും മാനസികവുമായ ഹാനി വരുത്തുന്നതാണ് ഒന്നാമത്തേത്. വസ്തുവോ വിലപിടിപ്പുള്ള ഉറപ്പുപത്രമോ നിയമവിരുദ്ധമായി ആവശ്യപ്പെട്ടുകൊണ്ട് ഭാര്യയെ അവഹേളിക്കുന്നതാണു രണ്ടാമത്തേത്. പ്രകടമായി സ്ത്രീധനം ആവശ്യപ്പെട്ടിട്ടില്ലെന്നതു കൊണ്ട് 498എ വകുപ്പിൽ നിന്ന് ഒഴിഞ്ഞുമാറാൻ ഭർത്താവിനോ വീട്ടുകാർക്കോ കഴിയില്ല.

ഭർത്താവും ബന്ധുക്കളും മർദിച്ചുവെന്നു ചൂണ്ടിക്കാട്ടിയുള്ള ഭാര്യയുടെ പരാതിയിൽ ക്രിമിനൽ കേസെടുത്തതുമായി ബന്ധപ്പെട്ടതാണ് വിഷയം. അതിനെതിരെ ഭർത്താവ് നൽകിയ ഹർജി പരിഗണിച്ച ഹൈക്കോടതി കേസ് റദ്ദാക്കി. സ്ത്രീധനം ആവശ്യപ്പെട്ടതായി പരാതിയില്ലെന്നായിരുന്നു ഹൈക്കോടതിയുടെ വാദം. അതിനെതിരെ ഭാര്യയാണു സുപ്രീം കോടതിയെ സമീപിച്ചത്.  

English Summary:

Even without demanding dowry, cruelty charges stand: Supreme Court

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com