മണിപ്പുരിൽ വീണ്ടും പ്രക്ഷോഭം; അറസ്റ്റിലായ മെയ്തെയ് പ്രവർത്തകരെ മോചിപ്പിച്ചു

Mail This Article
×
കൊൽക്കത്ത ∙ മണിപ്പുർ കലാപത്തിൽ പങ്കാളികളായ സായുധ മെയ്തെയ് സംഘടന ആരംഭായ് തെംഗോലിന്റെ 28 പ്രവർത്തകരെ അറസ്റ്റ് ചെയ്തതിനെത്തുടർന്ന് കാക്ചിങ്ങിലും ഇംഫാൽ താഴ് വരയിലും വ്യാപക പ്രക്ഷോഭം. സ്ത്രീകൾ ഉൾപ്പെടെ ആയിരക്കണക്കാളുകൾ ഗതാഗതം തടഞ്ഞ് സമരം ചെയ്തതോടെ അറസ്റ്റ് ചെയ്തവരെ മുഴുവൻ വിട്ടയച്ചു. റോഡിൽ ടയറിന് തീയിട്ടും ഗതാഗതം തടഞ്ഞും പ്രതിഷേധക്കാർ മണിക്കൂറുകളോളം സംഘർഷം സൃഷ്ടിച്ചു.
ഇന്നലെ പുലർച്ചെയാണ് ആരംഭായ് തെംഗോലിന്റെ കാക്ചിങ്ങിലെ ക്യാംപിൽ അസം റൈഫിൾസ് റെയ്ഡ് നടത്തിയത്. ഇംഫാൽ താഴ്‍വരയിലെ പൊലീസിന്റെ ആയുധപ്പുരയിൽ നിന്നു കവർന്ന എകെ 47 ഉൾപ്പെടെയുള്ള ആയുധങ്ങൾ ഇവരിൽ നിന്നു പിടിച്ചെടുത്തു. കസ്റ്റഡി വിവരം അറിഞ്ഞതിനു പിന്നാലെ മെയ്തെയ് വനിതകൾ തെരുവിലിറങ്ങി.
English Summary:
Manipur Unrest: Manipur unrest continues with Meitei activist arrests sparking large-scale protests.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.