അസം: ഗൗരവ് ഗൊഗോയ് കോൺഗ്രസിനെ നയിക്കും

Mail This Article
×
ന്യൂഡൽഹി ∙ കേരളത്തിനൊപ്പം 2026ൽ കോൺഗ്രസ് പോരാട്ടത്തിനിറങ്ങുന്ന അസമിൽ ഗൗരവ് ഗൊഗോയെ മുന്നിൽനിർത്തി പ്രചാരണത്തിലേക്ക് നീങ്ങാൻ കോൺഗ്രസ് തീരുമാനിച്ചു. അസമിൽ നിന്നുള്ള മുതിർന്ന നേതാക്കളുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എന്നിവർ നടത്തിയ ചർച്ചയിൽ ധാരണയായെന്നാണ് സൂചന.
ഗൗരവിനു പുറമേ, അസമിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ജിതേന്ദ്ര സിങ്, സംസ്ഥാന അധ്യക്ഷൻ ഭുപേൻ ബോറ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു. അടുത്ത വർഷം ഏപ്രിലിലാണ് 126 അംഗ അസം നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ്. കോൺഗ്രസ് സർവശക്തിയുമെടുത്ത് പോരാടാനുള്ള ശ്രമമാണ് നടത്തുന്നത്.
English Summary:
Assam: Gaurav Gogoi will lead the Congress
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.