ADVERTISEMENT

ഭോപാൽ ∙ വിക്കി കൗശൽ നായകനായ ‘ഛാവ’ സിനിമയിലെ രംഗം യാഥാർഥ്യമാണെന്നു കരുതി മധ്യപ്രദേശിലെ അസീർഗഡ് കോട്ടയ്ക്കു സമീപം ജനങ്ങൾ നിധിതേടി കുഴിക്കാൻ തുടങ്ങി. 15–ാം നൂറ്റാണ്ടിൽ നിർമിച്ച കോട്ടയിൽ മുഗൾഭരണകാലത്ത് സ്വർണം ഒളിപ്പിച്ചിട്ടുണ്ടെന്ന സിനിമാക്കഥ വിശ്വസിച്ചാണ് 2 ദിവസമായി കുഴിക്കൽ.

പ്രദേശത്ത് ആളുകൾ മൊബൈൽ ഫോൺ വെളിച്ചത്തിൽ കുഴിയെടുക്കുന്ന വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടു. ചിലർ മെറ്റൽ ഡിറ്റക്ടറുകളും മറ്റും ഉപയോഗിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. സംഭവത്തിൽ ജില്ലാ ഭരണകൂടം അന്വേഷണം തുടങ്ങിയതായും കുഴിക്കുന്നതു തടയാൻ നിർദേശിച്ചതായും ബുർഹാൻപുർ കലക്ടർ ഹർഷ് സിങ് വ്യക്തമാക്കി. സ്വർണമോ മറ്റോ കിട്ടിയാൽ അതു സർക്കാരിന്റേതായിരിക്കുമെന്നും കലക്ടർ പറഞ്ഞു.

English Summary:

Asirgarh Fort Treasure Hunt: Vikky Kaushal's Chhaava movie-inspired digging causes stir

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com