ADVERTISEMENT

ന്യൂഡൽഹി ∙ പിഎഫ് പെൻഷനിലെ പ്രോ–റേറ്റ വ്യവസ്ഥ സംബന്ധിച്ചു ലോക്സഭയിൽ ഡീൻ കുര്യാക്കോസിന്റെ ചോദ്യത്തിൽനിന്നു തൊഴിൽ മന്ത്രാലയം ഒഴിഞ്ഞുമാറി. പെൻഷൻ കണക്കാക്കാൻ പ്രോ–റേറ്റ വ്യവസ്ഥ അംഗീകരിച്ച് ഉത്തരവിറക്കിയിട്ടുണ്ടോ, രണ്ടു തലത്തിൽ കണക്കാക്കുന്നതു പെൻഷൻ കുറയാൻ ഇടയാക്കുമോ തുടങ്ങിയ ചോദ്യങ്ങളാണു ഡീൻ ഉന്നയിച്ചത്.

2014 സെപ്റ്റംബർ ഒന്നിനു മുൻപുള്ള കാലയളവിലെ ശമ്പളം (പരമാവധി 6,500 രൂപ), അതിനു ശേഷമുള്ള കാലത്തെ ശമ്പളം (പരമാവധി 15,000 രൂപ) എന്നിങ്ങനെ പരിഗണിച്ചാണു പ്രോ–റേറ്റ പ്രകാരം പെൻഷൻ കണക്കാക്കുന്നതെന്ന സാങ്കേതികമായ മറുപടിയാണു സഹമന്ത്രി ശോഭ കരന്തലാജെ നൽകിയത്. പ്രോ–റേറ്റ അടിസ്ഥാനത്തിൽ പെൻഷൻ കണക്കാക്കാനായി കഴിഞ്ഞ ജനുവരി 18ന് വിശദമായ നിർദേശം ഓഫിസുകൾക്കു നൽകിയതായും മറുപടിയിലുണ്ട്. എന്നാൽ, പ്രോ–റേറ്റ കേന്ദ്ര സർക്കാർ അംഗീകരിച്ചോയെന്നും പെൻഷൻ കുറയാനിടയാക്കുമോ എന്നുമുള്ള ചോദ്യങ്ങൾക്കു വ്യക്തമായ മറുപടിയില്ല.

English Summary:

PF Pension Pro-rata: Center Government faces questions on new PF pension calculation method

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com